തിരുവനന്തപുരം: വിദഗ്ധരായ നിയമ പണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വനിതാ കമ്മിഷന്‍ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. ജാഗ്രതാ സമിതികള്‍ക്ക് നിയമാനുസൃത പദവി നല്‍കണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടകാര്യം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ജാഗ്രതാ സമിതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശ്നങ്ങള്‍ താഴെത്തട്ടില്‍ നിന്നും തീര്‍പ്പാക്കാനാകും. എറണാകുളം ജില്ലയില്‍ അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് കമ്മീഷന് മുന്‍പാകെ വരുന്ന പരാതികള്‍ വ്യക്തമാക്കുന്നു. വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാകും.
എല്ലാ ജില്ലാ പഞ്ചായത്തുകളും മൂന്നു മാസത്തിലൊരിക്കല്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കും.അസംഘടിത മേഖലയിലാണ് സ്ത്രീകള്‍ക്കെതിരായ ചൂഷണം കൂടുതലായും കാണുന്നതെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. പബ്ലിക് ഹീയറിംഗിലൂടെ പ്രത്യേകമായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പ്രാധാന്യം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
COMMERCIAL BREAK
SCROLL TO CONTINUE READING
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.