കോട്ടയം ജില്ലാ പാഡി ഓഫീസിൽ വി​ജി​ല​ൻ​സ് നടത്തിയ റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പാഡി മാർക്കറ്റിങ് ഓഫീസിലും നെല്ല് സംഭരണ കേന്ദ്രത്തിലും നടത്തിയ വി​ജി​ല​ൻ​സ് റെയ്‌ഡിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ഇടനിലക്കാർ വ്യാപകമായ ക്രമക്കേടു നടത്തിയതായിയാണ് വി​ജി​ല​ൻ​സ് കണ്ടെത്തിയത്. കർഷകരിൽ നിന്ന് വാങ്ങുന്ന നെല്ല് മില്ലുകളിൽ കൊടുത്ത് ഇവർ തുക കൈപ്പറ്റുന്നതായി റെയ്‌ഡിൽ തെളിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഈ ക്രമക്കേടിൽ പാഡി ഓഫീസിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്വന്റലിന് 2 മുതൽ 8 കിലോ വരെ കിഴിവ്  വിലയിൽ ശേഖരിച്ച നെല്ല് മില്ലുകളിൽ കൊടുത്താണ് പണം കൈപ്പറ്റുന്നതായി കണ്ടെത്തിയത്. സംഭരണ കേന്ദ്രത്തിലെ പരിശോധനയിൽ ഭീമമായ തുക ഏജന്റുമാർ കർഷകരെ കബളിപ്പിച്ചു വാങ്ങുന്നതായും കണ്ടെത്തി. കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന നെല്ലിന്റെ അളവ് രജിസ്റ്റരിൽ കൃത്യമായി സൂക്ഷിക്കുന്നില്ലന്നും കണ്ടെത്തി.


ALSO READ: Crime: പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു; 2 പേർ പിടിയിൽ


സംഭരിച്ച നെല്ല് വിതരണം ചെയ്ത അരി എന്നിവയുടെ അളവ് വിജിലൻസിന് കണ്ടെത്താനായില്ല.  പാഡി മാർക്കറ്റിംഗ് ഓഫീസർമാർ , ഗുണമേന്മ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ചില കൃഷി ഉദ്യോഗസ്ഥർ, സംഭരണത്തിനായി മില്ലുടമക ൾ നിർദ്ദേശിക്കുന്ന ഏജന്റ്മാർ എന്നിവർ ഒത്തുകളിച്ച് കർഷകരിൽ നിന്ന് അളവിൽ കൃത്രിമത്വം കാട്ടി പണം തട്ടുന്നതായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഓപ്പറേഷൻ ബൗശ എന്ന പേരിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.