Vijay Babu case: ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു, ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ പ്രശ്നങ്ങൾ
വിജയ് ബാബുവിനെതിരായ നടപടിയും പിന്നാലെ എത്തിയ വാർത്താ കുറിപ്പിനും ശേഷമാണ് കമ്മിറ്റിയിൽ നിന്നും കൂട്ട രാജി
കൊച്ചി: വിജയ് ബാബു കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മാല പാർവ്വതിക്ക് പിന്നാലെ നടി ശ്വേതാ മേനോനും രാജിവെച്ചു. നിലവിലെ പരാതി പരിഹാര സെൽ അധ്യക്ഷയാണ് ശ്വേത. കുക്കു പരമേശ്വരനും നേരത്തെ രാജി വെച്ചിരുന്നു. അതേസമയം വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടി അല്ലെന്നായിരുന്നു വിജയ് മാലാ പാർവ്വതി പറഞ്ഞത്.
വിജയ് ബാബുവിനെതിരായ നടപടിയും പുറത്ത് വന്ന വാർത്താ കുറിപ്പിനും പിന്നാലെയാണ് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ നിന്നും കൂട്ട രാജി ആരംഭിച്ചത്. തിങ്കളാഴ്ചയാണ് മാലാ പാർവ്വതി രാജിവെച്ചത്. ഐസിസിക്ക് സ്വയംഭരണ സംവിധാനം ഇല്ലാത്തതാണ് ഇതിനുള്ള പ്രശ്നമെന്നും അവർ ആരോപിച്ചിരുന്നു. തനിക്കൊപ്പം ശ്വേതയും കുക്കുവും രാജിവെക്കുമെന്നും പാർവ്വതി പറഞ്ഞിരുന്നു.
നിർവാഹക സമിതിയുടെ തീരുമാനത്തിൽ ഐസിയിലെ മറ്റ് അംഗങ്ങളും അമർഷം രേഖപ്പെടുത്തിയിരുന്നു.മാറി നിൽക്കാൻ താൽപര്യം അറിയിച്ച് വിജയ് ബാബു കത്തയച്ച സാഹചര്യത്തിൽ നടനെതിരെ ഇപ്പോൾ നടപടി സ്വീകരിക്കേണ്ടെന്നാണ് എക്സിക്യൂട്ടീവിൽ ഒരു വിഭാഗം ഉന്നയിച്ച വാദം. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ചാൽ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടി നേരിടുമെന്ന് യോഗത്തിൽ വാദം ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...