Vijayadashmi 2023 : അക്ഷര ലോകത്തേക്ക് ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറിൻറെയും കൈപിടിച്ച് അരിനിറച്ച മുറത്തിൽ ആദ്യക്ഷരങ്ങൾ നുകർന്നത്.
തിരുവനന്തപുരം : വിജയദശമി ദിനത്തിൽ അനാഥത്വത്തിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ച വച്ച് ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും. വിദ്യാരംഭ ദിനമായ ഇന്ന് ചിരിയും കരച്ചിലുമായി ഒൻപതു കുരുന്നുകളാണ് രാജ്യസഭാംഗം എ.എ. റഹീമിൻറെയും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറിൻറെയും കൈപിടിച്ച് അരിനിറച്ച മുറത്തിൽ ആദ്യക്ഷരങ്ങൾ നുകർന്നത്. പലരേയും അമ്മമാരുടെ കൈയിൽ നിന്നും ഗുരുക്കൻമാരുടെ മടിയിലേക്ക് എത്തിക്കാൻ നന്നേ പാടു പെട്ടു. ചിണുങ്ങലും പിന്നെ കൂട്ടക്കരച്ചിലുമായി.
പിതൃവാത്സല്യത്തോടെ വാരി പുണർന്നാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി കുട്ടികളെ എഴുത്ത് പകരാൻ അതിഥികളുടെ മുൻപിൽ എത്തിച്ചത്. ഒപ്പം എം.പി.യുടേയും ഹരിത വി. കുമാറിൻറേയും വാത്സല്യം നിറഞ്ഞ മുത്തവും. ട്രഷറർ കെ. ജയപാലും ദത്തെടുക്കൽ കേന്ദ്രത്തിലെ പോറ്റമ്മമാരും ചേട്ടന്മാരും ചേച്ചിമാരും ജീവനക്കാരും ചേർന്ന് പായസവും കടലയും മിഠായിയുമൊക്കെ കുരുന്നുകൾക്ക് നൽകിയാണ് വിജയദശമി ദിനം ആഘോഷിച്ചത്.
അതുൽകൃഷ്ണ, അവനിക, നന്മ, മയൂഖ, റിയോശിഹ, വിശ്വ, ശിവാനി, സച്ചിൻ, ഡിഗോ മറഡോണ എന്നിവരാണ് ഇന്നലെ കലുപിലാ അക്ഷരലോകത്തേക്ക് എത്തിയത്. എല്ലാപേരും മൂന്നു വയസ്സിനു താഴെയുള്ളവർ. അമ്മത്തൊട്ടിൽ വഴിയും മറ്റു പല കാരണങ്ങളാലുമാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ മുഖേന സമിതിയുടെ കീഴിൽ കുട്ടികൾ എത്തുന്നത്. തിരുവനന്തപുരത്ത് ആറ് വയസിന് മുകളിലുള്ള പെൺകുട്ടികളെ പാർപ്പിക്കുന്നത് അദീപ് ആൻഡ് ഷഫീന ഫൌണ്ടേഷൻ സൌജന്യമായി നിർമ്മിച്ചു നൽകി ഇക്കഴിഞ്ഞ ജനുവരിയി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വീട് –ബാലികാ മന്ദിരത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.