മൂന്നാർ: മനസാക്ഷി അനുസരിച്ച് നമ്മുടെ ജീവന് സംരക്ഷണം നൽകുവാൻ കഴിയുന്ന, നമ്മുടെ നാടിനെ സംരക്ഷിക്കുവാൻ കഴിയുന്ന, നമ്മെ ഉയർത്താൻ കഴിയുന്നവർക്ക് ഇത്തവണ വോട്ട് നൽകണമെന്ന് വിജയപുരം രൂപതാ സഹായ മെത്രാൻ  ജസ്റ്റിൻ മഠത്തിൽപറമ്പിൽ. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിജയപുരം രൂപത നടത്തുന്ന ജനരക്ഷാ ജാഗരണ സംരക്ഷണ സമ്മേളനം ഇടുക്കി മൂന്നാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം


COMMERCIAL BREAK
SCROLL TO CONTINUE READING

വനം സംരക്ഷിക്കുന്നതിനും വന്യജീവികളെ സംരഷിക്കുന്നതിനും നിയമം ഉള്ളപ്പോൾ ജനങ്ങളെ സംരക്ഷിക്കാൻ നിയമമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ബിഷപ് പറഞ്ഞു. വന്യജീവി ആക്രമണം അതിരൂക്ഷമായി തുടരുകയും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറുടെ ജീവൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിജയപുരം രൂപതയുടെ കീഴിലെ വിവിധ വിവിധ ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ സമര പരിപാടികൾക്ക് തുടക്കം കുറിച്ചത് . 


പരിപാടിയുടെ ഭാഗമായി ജനരക്ഷാ ജാഗരണ റാലിയും പൊതുമ്മേളനവും മൂന്നാർ ടൗണിൽ നടന്നു. മൗണ്ട് കാർമ്മൽ ദേവാലയം വികാരി റവ. ഫാ. മൈക്കിൾ വലിയിഞ്ചിൽ അധ്യക്ഷയായിരുന്നു. മിസ്റ്റ് സാറക്ടർ ഫാ. ഫ്രാൻസിന് കബോളത്തുപറബിൽ, ജനപ്രതിനിധികൾ വിവിധ ഇടവകകളിലെ വൈദീകർ സിസ്റ്റർമാർ എന്നിവർ പങ്കെടുത്തു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.