കൊച്ചി: യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. യുവതി പൊലീസിന് കൈമാറിയ ഫോണ്‍ രേഖയിലെ ശബ്ദം തന്റേതാണെന്ന് വിനായകന്‍ സമ്മതിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ താന്‍ സംസാരിച്ചത് യുവതിയോടല്ലായിരുന്നുവെന്നും മറ്റൊരു പുരുഷനോടായിരിന്നുവെന്നുമാണ് വിനായകന്‍ മൊഴി നല്‍കിയത്. ഫോണിലൂടെയുള്ള നടന്‍റെ സംഭാഷണം സ്വബോധത്തില്‍ അല്ലയെന്നാണ് പൊലീസ് നിഗമനം.


ഇന്നലെ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.


കല്‍പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.  


സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. 


കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ദളിത്‌ ആക്ടിവിസ്റ്റായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.