യെദ്യൂരപ്പക്കെതിരെ കണ്ണൂരിലും അക്രമം
ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കണ്ണൂരില്‍ ആക്രമണം നടത്തിയത്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്നലെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത്.
കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും അക്രമം.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കണ്ണൂരില്‍ ആക്രമണം നടത്തിയത്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്നലെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത്.
കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയത്.
യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെയായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ കാര്യക്ഷമമായ ഇടപെടല്‍ കാരണമാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്നാണ് സൂചന.
മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നു സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴും അദ്ദേഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് മാറ്റുകയായിരുന്നു.
അതുപോലെതന്നെ ഇന്ന് രാവിലെ കണ്ണൂരിലേയ്ക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു.
ഇതിനിടയില്‍ അക്രമം ആസൂത്രിതമാണെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് പറഞ്ഞു.