Kerala Police: പൊലീസ് ഉദ്യോഗസ്ഥരുടെ വിഐപി ഡ്യൂട്ടി: കർശന നിർദ്ദേശങ്ങളുമായി എഡിജിപി
Kerala Police: ഫ്രൈഡേ പരേഡ് നിർബന്ധമാക്കണം. കൂടാതെ രണ്ട് മണിക്കൂർ ആയുധ പരിശീലനം നൽകണം.
തിരുവനന്തപുരം: വിഐപി ഡ്യൂട്ടിയിൽ റൊട്ടേഷൻ വേണമെന്ന് എഡിജിപി എം.ആർ അജിത്കുമാർ. ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വിഐപി ഡ്യൂട്ടിയുണ്ടാകില്ല. വിഐപി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകണം. ഫ്രൈഡേ പരേഡ് നിർബന്ധമാക്കണം. കൂടാതെ രണ്ട് മണിക്കൂർ ആയുധ പരിശീലനം നൽകണം. മന്ത്രി മന്ദിരങ്ങളിലെ ഗാർഡ് ഡ്യൂട്ടിയിലുള്ള സേനാംഗങ്ങളെ സെക്രട്ടറിയേറ്റ്, രാജ്ഭവൻ, ഹൈക്കോടതി എന്നിവിടങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ മാസവും മാറ്റി നിയോഗിക്കണം, യാതൊരു കാരണവശാലും സേനാംഗങ്ങളെ വിഐപി സെക്യൂരിറ്റി ഗാർഡ് ഉൾപ്പടെയുള്ള ഒരു ഗാർഡ് ഡ്യൂട്ടിയിലും ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ല എന്നിവയാണ് സെർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ. വിഐപി ഡ്യൂട്ടിയുള്ള ആർആർആർഎഫ് സംഘം ദിനംപ്രതിയുള്ള ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.