കാട്ടാന എല്ലാരും ഭയപ്പെടുന്ന മൃഗമാണ്. പക്ഷെ കാട്ടാനകുട്ടിയോ? കുറുമ്പ് കാണിക്കുന്ന ആനകുട്ടിയുടെ നിരവധി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുമ്പികൈ ചുഴറ്റി കളിക്കുന്ന കാട്ടാനകുട്ടിയുടെ വീഡിയോ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ അടക്ക വാണിരുന്നു. കാരണം ഈ ആനകുട്ടികൾ അവർ അവരുടെ ലോകത്തെ ഇങ്ങനെ ആസ്വദിച്ച് ജീവിക്കുകയാണ്. ആരും ശല്യപ്പെടുത്താതിരുന്നാൽ മതി.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ഇടം പിടിക്കുന്നത്. ഒരു കുട്ടിയാനയുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ ആകെ ചിരിപടർത്തിയിരിക്കുകയാണ്. ഞാൻ എന്റെ കാര്യം നോക്കി കിടന്നോളാം, നിങ്ങൾ എന്നെ ശല്യപ്പെടുത്തരുത് എന്ന ഭാവത്തിൽ ഒരു ആനകുട്ടി. നടക്കുന്ന കേരള-കർണാടക വനാതിർത്തിയലാണ്.


ബെംഗളൂരു-കോഴിക്കോട് ദേശീയ പാതയിലാണ് ആനകുട്ടിയുടെ സുഖശയനം. നടുറോഡിൽ വിശാലമായി ഉറങ്ങുകയാണ് ആശാൻ. ബസിന്റെ വെളിച്ചം മുഖത്ത് തട്ടിയപ്പോൾ മുൻ കാല് കൊണ്ട് ശല്യപ്പെടുത്തരുതെന്ന് ഒരു ആഗ്യവും ആനകുട്ടി കാണിക്കുന്നുണ്ട്. ചിലപ്പോൾ നിങ്ങൾക്ക് പോകാൻ ധാരളം ഇടമുണ്ട് എന്നെ ശല്യപ്പെടുത്താതെ പോകൂ എന്നും കാണിച്ചതാകാം ആ ആഗ്യം. എന്നിട്ട് വീണ്ടും ആനകുട്ടി തന്റെ സുഖനിദ്ര തുടരുകയാണ്. ബസ് അൽപം മുന്നോട്ട് എത്തിയെങ്കിലും തെല്ലും അനക്കമില്ല. ഞാൻ ഉറങ്ങുകയാണ് നിങ്ങൾ ശല്യപ്പെടുത്താതെ പോകൂ എന്ന മട്ടിലാണ് ആശാൻ.


ALSO READ : Viral Video : കുടിച്ചിട്ട് ദാഹം തീരുന്നില്ല; കുപ്പിയിൽ നിന്നും കൈവിടാതെ അണ്ണാൻകുഞ്ഞ്


ഈ സമയം അൽപം മാറി ഒരു കൂട്ടം ആനകൾ റോഡ് മുറിച്ച് കടക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അവർ അങ്ങ് ദൂരെ ഒന്നും പോയിട്ടില്ല. ചിലപ്പോൾ ആ ഉറങ്ങുന്ന കുറുമ്പൻ ഉണരാൻ കാത്ത് നിൽക്കുന്നതായിരിക്കും. എന്നിരുന്നാലും തെല്ലു കുലുക്കമില്ലാതെ കിടന്നുറങ്ങുന്ന കാട്ടാനകുട്ടിയെ ശല്യപ്പെടുത്താതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു. ഒരു തടസ്സമില്ലാതെ ആ ശയനം അവിടെ തുടർന്നു എന്ന് തന്നെ വിശ്വസിക്കാം. വീഡിയോ കാണാം: 



കൊടുവള്ളി സ്വദേശി ഹംദാൻ ബിൻ അബ്ദുൽ സലാം തന്റെ ബെംഗളൂരു- കോഴിക്കോട് യാത്രയ്ക്കിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസിനുള്ളിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. കുറുമ്പനെ ശല്യപ്പെടുത്താതെ ബസ് ഓടിച്ച ഡ്രൈവർക്ക് നിരവധി പേർ സല്യൂട്ടും പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.