Viral News; വയസ്സ് 108, മാർക്ക് 100-ൽ 97; തമിഴിലും മലയാളത്തിലും തകർത്തു ഈ മുത്തശ്ശി
തമിഴ്നാടാണ് സ്വദേശമെങ്കിലും കമലക്കണ്ണിയും കുടുംബവും ഇടുക്കി വണ്ടൻമേട്ടിലാണ് താമസിക്കുന്നത്
ഇടുക്കി: വയസ്സ് 108 ആയില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അത് വെറും നമ്പരല്ലേ എന്ന് പിന്നെയും പിന്നെയും തിരിച്ച് ചോദിച്ച് കൊണ്ടിരിക്കും ഇവിടെ ഈ മുത്തശ്ശി. ആർജ്ജവത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പ്രായവും കാലവും ഒരിക്കലും തടസ്സമാവില്ലെന്നതാണ് സത്യം. 108-ാം വയസ്സിൽ കേരള സാക്ഷരതാ മിഷൻറെ തുല്യതാ പരീക്ഷ 100-ൽ 97 വാങ്ങി വൻ വിജയം നേടിയപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള കമലക്കണ്ണിക്ക് മനം നിറയെ സന്തോഷം.
തമിഴ്നാടാണ് സ്വദേശമെങ്കിലും കമലക്കണ്ണിയും കുടുംബവും ഇടുക്കി വണ്ടൻമേട്ടിലാണ് താമസിക്കുന്നത്. 1915-ൽ തമിഴ്നാട്ടിലെ കമ്പത്താണ് കമലക്കണ്ണിയുടെ ജനനം. വീട്ടുകാരെ സഹായിക്കാനായാണ് 2-ാം ക്ലാസിൽ പഠനം നിർത്തി കമലക്കണ്ണി വണ്ടൻമേട്ടിലെ ഏലത്തോട്ടം തൊഴിലാളിയായത്. കഴിഞ്ഞ 80 വർഷവും കമലക്കണ്ണി തോട്ടങ്ങളിൽ മാറി മാറി ജോലി ചെയ്തു.
ALSO READ : Crime: അമ്മയെ മുറിയിൽ പൂട്ടി ഇട്ടു; ഭിന്നശേഷിക്കാരിയെ ബലാത്സംഗംചെയ്തു
അങ്ങിനെയിരിക്കെയാണ് കേരള സാക്ഷരാ മിഷൻ തുല്യതാ പരീക്ഷയിൽ കമലക്കണ്ണി ഭാഗവാക്കാകുന്നത്. അതൊരു വലിയ മുന്നേറ്റം കൂടിയായിരുന്നു. തമിഴിലും, മലയാളത്തിലും പരീക്ഷ എഴുതി ഒടുവിൽ 100-ൽ 97 എന്ന മാജിക് മാർക്കുമായി ഉജ്ജല വിജയമാണ് കമലക്കണ്ണി നേടിയത്. മുത്തശ്ശിയുടെ നേട്ടത്തിൽ കൊച്ചുമക്കളം ആഘോഷത്തിലാണ്. കമലക്കണ്ണിയുടെ അഞ്ചാം തലമുറയാണ് ഇപ്പോൾ വണ്ടൻമേട്ടിലുള്ളത്. വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ഇവർ.
നാഷണല് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ സർവേയിൽ 96.2 ശതമാനവുമായി കേരളമാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം. മുതിർന്ന പൗരന്മാർക്ക് വിദ്യാഭ്യാസം നേടാൻ സഹായിക്കുന്നതിന്, "എല്ലാവർക്കും എല്ലായ്പ്പോഴും വിദ്യാഭ്യാസം" എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാ നടപ്പാക്കിയ സാക്ഷരതാ മിഷൻ വലിയ വിജയമായിരുന്നു. തമിഴ്നാട്ടിലും ഇതിന് സമാനമായി "അരിവോലി ഇയക്കം" (ബഹുജന സാക്ഷരതാ പ്രസ്ഥാനം) വലിയ വിജയമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...