Viral News: കൈകൾ ബന്ധിച്ചു; പന്ത്രണ്ടു വയസുകാരൻ 7 കി.മി കായൽ നീന്തിക്കയറി
വേമ്പനാട്ടുകായലിൽ ഇരു കൈകളും ബന്ധിച്ച് ഏറ്റവും ദൂരം നീന്തുന്ന ആദ്യ കുട്ടിയായി അഭിനന്ദ് ഉമേഷ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൽ പരിശീലകൻ ബിജു തങ്കപ്പനാണു അഭിനന്ദിന് നീന്തലിൽ പരിശീലനം നൽകിയത്
കോട്ടയം: വൈക്കത്ത് 12 വയസുകാരൻ കൈയ്യുകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ കായൽ നീന്തിക്കയറി.പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണികൃഷ്ണൻ്റേയും ദിവ്യയുടേയും മകൻ പെരുമ്പാവൂർ ഗ്രീൻവാലി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അഭിനന്ദ് ഉമേഷാണ് വേമ്പനാട്ട് കായലിലൂടെ ഏഴു കിലോമീറ്റർ ദൂരം നീന്തി കീഴടക്കിയത്.
കൈകൾ ബന്ധിച്ചു രാവിലെ 8.39 ന് ആലപ്പുഴ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം വൈക്കം കായലോര ബീച്ചിലേക്ക് ഒരു മണിക്കൂർ 21 മിനിട്ടു കൊണ്ട് നീന്തിയാണ് അനന്ദു വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.
ഇതോടെ വേമ്പനാട്ടുകായലിൽ ഇരു കൈകളും ബന്ധിച്ച് ഏറ്റവും ദൂരം നീന്തുന്ന കുട്ടിയായി അഭിനന്ദ് ഉമേഷ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൽ പരിശീലകൻ ബിജു തങ്കപ്പനാണു അഭിനന്ദിന് നീന്തലിൽ പരിശീലനം നൽകിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയാണ് അഭിനന്ദിൻ്റെ കൈയിലെ വിലങ്ങഴിച്ചത്.
വൈക്കം കായലോരബീച്ചിൽ നടന്ന അനുമോദന സമ്മേളനം എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് റിട്ടയേർഡ് കേണൽ സിമിജോസഫ് , ചലച്ചിത്ര സംവിധായകൻ തരുൺ മുർത്തി, ഡോ. ഹരിനാരായണൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ശിഹാബ് കെ. സൈനു , നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. കായൽ സാഹസികമായി നീന്തി കീഴടക്കിയ അഭിനന്ദിനെ അഭിനന്ദിക്കാൻ അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേർ വൈക്കം കായലോര ബീച്ചിലെത്തിയിരുന്നു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.