Viral News| തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരയ്ക്കടിഞ്ഞു, ഒന്നര ക്വിന്റലിലേറെ തൂക്കം
ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് ഏറെ കഴിഞ്ഞയുടൻ ചത്തു
തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരയ്ക്കടിഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന ഉടുമ്പൻ സ്രാവ് കരയ്ക്കടിഞ്ഞത്
തുമ്പയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികളുടെ കമ്പവലയിൽ ഉടുമ്പൻ സ്രാവ് കുടുങ്ങുകയായിരുന്നു. കരയ്ക്കെത്തുമ്പോൾ ജീവനുണ്ടായിരിന്നു. മത്സ്യതൊഴിലാളികൾ സ്രാവിനെ തള്ളി തീരക്കടലിൽ എത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും ഫലം ഉണ്ടായില്ല.
ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് ഏറെ കഴിഞ്ഞയുടൻ ചത്തു. കരയിൽ കുഴിച്ചിടാനായി നാട്ടുകാർ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അറിയിച്ചു. മണ്ണുമാന്തിയന്ത്രം ഉൾപ്പടെയുള്ള ഏറെ സംവിധാനം ഉണ്ടെങ്കിൽ മാത്രമെ കടൽ തീരത്ത് അടിഞ്ഞ കൂറ്റൻ സ്രാവിനെ കുഴിച്ചിടാൻ കഴിയുകയുള്ളൂ. ഞായറാഴ്ച അവധിയായതിനാൽ നൂറുകണക്കിന് ആളുകൾ കൂറ്റൻ സ്രാവിനെ കാണാനെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...