തൃശൂർ : ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് മുർഖൻ പാമ്പിനെ തോളിലിട്ട് സാഹസം കാണിച്ചയാൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽ കുമാറിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സുരക്ഷ ജീവനക്കാരുടെ ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് സുരക്ഷ ജീവനക്കാരും പോലീസും ചേർന്ന് ക്ഷേത്രത്തിന്റെ സമീപത്ത് നിന്നും ഓടിച്ചു വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കുറച്ച് നേരത്തിന് ശേഷം ഈ പാമ്പിനെ പിടികൂടി അനിൽ കുമാർ ക്ഷേത്രനടയിലേക്കെത്തുകയായിരുന്നു. പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ല. തുടർന്ന് പാമ്പിന് തോളിലിട്ട് സാഹസം കാണിക്കുകയായിരുന്നു ഇയാൾ. ഏകദേശം അരണിക്കൂർ നേരെ ഇയാൾ പാമ്പുമായി ക്ഷേത്ര നടയ്ക്ക് സമീപം സാഹസം കാട്ടുന്നത് തുടർന്ന്. അതിനുശേഷമാണ് ഇയാൾക്ക് കൈയ്യിലിരിക്കുന്ന പാമ്പിൽ നിന്നും കടിയേൽക്കുന്നത്.


ALSO READ : Poisoned Chalice : കുർബ്ബാനയ്ക്കുള്ള വീഞ്ഞിൽ വിഷം കലർത്തി വൈദികനെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ മാഫിയ


കടിയേറ്റ ഉടനെ അനിൽകുമാർ മൂർഖനെ വലിച്ചെറിഞ്ഞു. പാമ്പ് ഇഴഞ്ഞ് വീണ്ടും സുരക്ഷ ജീവനക്കാരുടെ ക്യാബിന്റരികിലേക്കെത്തി. പാമ്പിന്റെ കടിയേറ്റ അനിൽകുമാർ ഉടൻ തന്നെ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


രാവിലെ ആറ് മണിയോടെയാണ് ആർആർടി സംഘമെത്തി പ്രദേശത്ത് നിന്നും പാമ്പിനെ പിടികൂടി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.