Viral News : ആരും അറിയാതെ പൂച്ച അടുക്കളയിൽ കയറി ഭക്ഷണം കഴിച്ചു; തിരിച്ച് ഇറങ്ങിയപ്പോൾ പണി പാളി; പിന്നീട് സംഭവിച്ചത്
കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യു ടീമെത്തിയാണ് പൂച്ചയെ ജനൽക്കമ്പിക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്
കാസർകോഡ് : പൂച്ച അല്ലെ വിശന്നാൽ ആരോടും ചോദിക്കാനും ഒന്നും നിൽക്കില്ല. നേരെ അങ്ങ് കയറി കഴിച്ചോളും. പിന്നെ ആശാൻ ആരെയും ശല്യപ്പെടുത്താതെ പോവുകയും ചെയ്യും. എന്നാൽ കാഞ്ഞങ്ങാട് ഒരു വിരുതന് അടുക്കളയിൽ കയറി നൈസായിട്ട് ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ പണി പാളി. ഭക്ഷണം അകത്താക്കുന്നിതനിടെ ആശാൻ അറിയാതെ ഒരു പാത്രം തട്ടി താഴെയിട്ട് ശബ്ദം ഉണ്ടാക്കി. പിന്നെ അവിടെ നിൽക്കുന്നത് ശരിയല്ലല്ലോ പൂച്ച മുന്നിൽ കണ്ട ജനൽ വഴി രക്ഷപ്പെടാൻ നോക്കി. പക്ഷെ കഷ്ടക്കാലം എന്നല്ലാതെ എന്ത് പറയാനാ, പൂച്ച ജനൽക്കമ്പികൾക്കിടയിൽ കുടുങ്ങി.
കാഞ്ഞങ്ങാട് പുല്ലൂർ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലെ ജനൽക്കമ്പിയിലാണ് പൂച്ച കുടുങ്ങിയത്. തല മാത്രം ഒരു സൈഡിൽ മുന്നോട്ട് പോകാനോ തല പുറത്തേക്ക് ഏടുക്കാൻ കഴിയാതെ ആശാൻ കമ്പിക്കുള്ളിൽ കുടുങ്ങി. സംഭവം മോഷണക്കേസാണ്, ഏത് വിധേനയും രക്ഷപ്പെടണമെല്ലോ. പൂച്ച കമ്പിയൊക്കെ കടിച്ച് മുറിക്കാനും തന്നാൽ കഴിയുന്നതെല്ലാം ചെയ്ത് നോക്കി. പക്ഷെ ഒന്നും നടന്നിലെ. പിന്നെ ആകെയുള്ള അവസാനത്തെ അടവ് പൂച്ച് അങ്ങ് പുറത്തെടുത്തു. ദയനീയമായ ആ മ്യാവു...മ്യാവു വിളി.
ALSO READ : Viral Video: കൊമ്പ് കൊണ്ട് തേങ്ങപ്പൊതിക്കുന്ന ആന, എത്ര എളുപ്പത്തിലാണ് പരിപാടി
കട്ട് തിന്നാൻ ആണ് വന്നതെങ്കിലും ജനൽക്കമ്പിക്കുള്ളിൽ പെട്ട് കിടക്കുന്ന ജീവൻ രക്ഷപ്പെടുത്തൻ വീട്ടുകാർ മുന്നോട്ടെത്തി. അവരെ കൊണ്ട് കഴിയാവുന്നതെല്ലാം ശ്രമിച്ചെങ്കിലും പൂച്ചയുടെ തല ജനൽക്കമ്പിക്കുള്ളിൽ തന്നെയായിരുന്നു. ആ ശ്രമവും വിഫലമായതോടെ പൂച്ച തന്റെ പഴയ കലിപ്പ് വീണ്ടുമെടുത്തു. വേറെ വഴിയില്ല, വീട്ടുകാർ പിന്നെ ഫോൺ എടുത്ത് കാഞ്ഞങ്ങാട്ടെ ഫയർ ഫോഴ്സ് യൂണിറ്റിനെ വിളിച്ചു.
അവസാനം ഒരു ഹൈഡ്രോളിക്ക് സ്പെഡ്രർ മെഷീൻ കൊണ്ടുവന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പൂച്ചയെ അഴിക്കുള്ളിൽ നിന്നും സ്വതന്ത്രനാക്കി. എന്നിട്ടോ ഒരു നന്ദി പോലും പറയാതെ ആശാൻ അവിടെ നിന്നും കടന്നു കളഞ്ഞു. പൂച്ചയല്ലേ നന്ദി ഒക്കെ പ്രതീക്ഷിക്കാൻ പോയ നമ്മളെ വേണം തല്ലാൻ. കാഞ്ഞങ്ങാടു നിന്നു ഫയർ ആന്റ് റിസ്ക്യൂ ഓഫീസർമാരായ ഇ ഷിജു, ടിവി സുധീഷ് കുമാർ , പി വരുൺരാജ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഇ.കെ അജിത്ത്, ഹോംഗാർഡ് പി നാരായണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...