കോട്ടയം : വളരെ വിരളമായി വാർത്ത തലക്കെട്ടുകളിൽ ഇടം പിടിക്കാറുള്ള വിചിത്രമായി തോന്നാറുള്ള റിപ്പോർട്ടുകളിൽ ഒന്നാണ് മരിച്ചെന്ന് സ്ഥിരീകരിച്ചയാൾ തിരിച്ചു വന്നുയെന്നോ അല്ലെങ്കിൽ സംസ്കാരത്തിന് മുമ്പായി ജീവന്റെ തുടിപ്പ് കണ്ടെത്തിയാൾ ജീവിതത്തിലേക്ക് തിരികെ വന്നുയെന്നുള്ളവ. എന്നാൽ മരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചയാൾ ബാറിലിരുന്ന് മദ്യപിക്കുന്നു എന്ന് കേൾക്കുമ്പോൾ അത് വിചിത്രങ്ങളിൽ വിചിത്രമായിട്ടെ കരുതാൻ സാധിക്കു. സംഭവം വേറെ എങ്ങുമല്ല, കേരളത്തിൽ തന്നെയാണ് കോട്ടയം ജില്ലയിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം മെഡിക്കൽ കോളജ് അശുപത്രി പരിസരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആർപ്പൂക്കര സ്വദേശിയുടെയാണെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസ് ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി വീട്ടുകാർ പന്തൽ ഒക്കെ ഇട്ട് ഒരുക്കം തുടങ്ങിയപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മരിച്ചെന്ന് ബന്ധുക്കളും പോലീസും സ്ഥിരീകരിച്ചയാൾ ബാറിലിരുന്നു മദ്യപിക്കുന്നു വാർത്ത എത്തുന്നത്. സംഭവം അറിഞ്ഞതോടെ ബന്ധുക്കളെത്തി മരിച്ചുയെന്ന് കരുതയാളെ ബാറിൽ വിളിച്ചുകൊണ്ടു പോയി പോലീസിൽ ഹാജരാക്കുകയും മരിച്ചിട്ടില്ലയെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 


ALSO READ : Viral: നിരാശക്കുറിപ്പെഴുതി വൈറലായ കള്ളൻ ഒടുവിൽ കുടുങ്ങി, പണിപാളിയത് ചികിത്സക്ക് എത്തിയപ്പോൾ


അപ്പോൾ ബാക്കിയാകുന്ന ചോദ്യം ഇതാണ് ശരിക്കും മരിച്ചതാരാണ്? മെഡിക്കൽ കോളേജിന്റെ വളപ്പിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തുന്നത്. ഒപി വിഭാഗത്തിന് സമീപം വർഷങ്ങളായി കിടന്നിരുന്നയാളാണിതെന്ന് ആശുപത്രി ജീവനക്കാർ പോലീസിനെ അറിയിച്ചു. കൂടാതെ മൃതദേഹം കണ്ടെത്തിയത് ഒപി വിഭാഗത്തിന് സമീപമാണ്. അജ്ഞാത മൃതദേഹത്തിന് അവകാശികളായി ബന്ധുക്കളും എത്തിയപ്പോൾ പോലീസ് പിന്നെ കേസ് ഫയൽ അവസാനിപ്പിക്കുകയായിരുന്നു. 


മരിച്ചെന്ന് പോലീസും സ്ഥിരീകരിച്ചതും ബന്ധുക്കൾ തിരിച്ചറിഞ്ഞതുമായ ആൾ പിന്നീട് സംസ്കാരം ദിവസം ബാറിൽ ഇരുന്നു മദ്യപിക്കുന്ന വാർത്ത വന്നതോടെ പോലീസിന് തങ്ങൾ അവസാനിപ്പിച്ച കേസ് ഫയൽ വീണ്ടും തുറക്കേണ്ടി വന്നിരിക്കുന്നത്. ഇപ്പോഴും പോലീസിന് മുന്നിൽ അവശേഷിക്കുന്ന ചോദ്യം ആരാണ് ശരിക്കും മരിച്ചത്. എന്നിരുന്നാലും സംഭവത്തിൽ പോലീസ് പുനഃരന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.