100 രൂപയ്ക്ക് സ്കൂട്ടറിൽ പെട്രോൾ അടിച്ചു; അളവ് കുറവെന്ന പേരിൽ പമ്പിൽ വമ്പൻ അടി
കരിമ്പുമ്മലില്‍ പ്രവര്‍ത്തിച്ചുവരുന്ന പെട്രോള്‍പമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ 100 രൂപയ്ക്ക് ഇന്ധനം നിറച്ചെങ്കിലും, പെട്രോള്‍ കുറവായിരുന്നവെന്ന പരാതിയായിരുന്നു
വയനാട്: പനമരം കരിമ്പുമ്മലിലെ പെട്രോള്‍പമ്പിൽനിന്നും സ്‌കൂട്ടറില്‍ അടിച്ച പെട്രോള്‍ കുറവായിരുന്നവെന്ന പരാതിയുമായെത്തിയ ഒരു സംഘം ആളുകൾ പെട്രോൾ പമ്പിലെ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ജീവനക്കാർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പനമരം കരിമ്പുമ്മലില്‍ പ്രവര്‍ത്തിച്ചുവരുന്ന പെട്രോള്‍പമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ 100 രൂപയ്ക്ക് ഇന്ധനം നിറച്ചെങ്കിലും, പെട്രോള്‍ കുറവായിരുന്നവെന്ന പരാതിയിൽ വെള്ളിയാഴ്ച ഒരു സംഘം ആളുകൾ പമ്പിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വാക്ക് തർക്കത്തിലാവുകയും കണിയാമ്പറ്റ, കമ്പളക്കാട് സ്വദേശികളായ ഏഴോളം പേർ തങ്ങളെ മർദ്ദിച്ചതാതായാണ് പമ്പ് ജീവനക്കാര്‍ പോലീസിന് നൽകിയ മൊഴി.
മാനേജര്‍ റിയാസിനും ജീവനക്കാരനായ ബഗീഷിനുമാണ് പമ്പ് ഓഫീസില്‍വെച്ച് മര്‍ദനമേറ്റത്. സംഭവ സമയം ഓഫീസിലുണ്ടായിരുന്ന റിയാസിന്റെ സാഹോദരപുത്രി ഒന്നര വയസുകാരിയ്ക്കും പരിക്കേറ്റു. ഇവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പനമരം പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.