കോതമംഗലം: ആവശ്യമായ രേഖകൾ ഇല്ലാതെ ആനയുമായി വന്ന വാഹനം വനം  വകുപ്പ് കസ്റ്റഡിയിൽ. തലക്കോട് ചെക്ക് പോസ്റ്റിൽ നിർത്താതെ പോയ  വാഹനമാണ്. തുടർന്ന് വനപാലകർ വാഹനത്തെ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തത്. വില്ലാഞ്ചിറയിൽ വച്ച് ലോറി തടഞ്ഞ് തിരികെ ചെക്ക് പോസ്റ്റിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനയെ കയറ്റിവന്ന വാഹനത്തിന് വനം വകുപ്പിൻറെ പെർമിറ്റ് കാലാവധി കഴിഞ്ഞെന്നും ആനയെ ലോറിയിൽ കയറ്റി യാത്ര ചെയ്യിപ്പിക്കുന്നതിനുള്ള രേഖകൾ ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് വാഹനം തടഞ്ഞതെന്നും തലക്കോട് ബീറ്റ്ഫോറസ്റ്റ് ഓഫീസർ അനിത്ത് പറഞ്ഞു.



ആനയുമായി വന്ന ലോറി


പിടികൂടിയ വാഹനവും ആനയെയും പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൈമാറി. തുടർന്ന് നാട്ടാന പരിപാലന നിയമപ്രകാരം ആനയുടെ ഉടമക്കെതിരെ കേസെടുത്തു. ഫിറ്റ്നസ് ഇല്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിതിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA