കണ്ണൂർ: പഠനത്തോടൊപ്പം കുട്ടികള്‍ക്ക് തപാലാപ്പീസില്‍ 'ജോലി' ഒരുക്കി ഒരു വിദ്യാലയം. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂര്‍ കെ.എ.കെ.എന്‍. എസ്.എ.യു.പി സ്‌കൂളിലാണ് കുട്ടികളിലെ കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നതിനും പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ തന്നെ ആദ്യത്തെ വിദ്യാലയ തപാലോഫീസിനാണ് കണ്ണൂര്‍ മയ്യിലിലെ കുറ്റിയാട്ടൂരില്‍ തുടക്കമിട്ടിരിക്കുന്നതെന്ന് കുറ്റിയാട്ടൂര്‍ കെ.എ.കെ.എന്‍. എസ്.എ.യു.പി സ്കൂളിലെ അധ്യാപിക കെ. സുഗതകുമാരി പറഞ്ഞു.സ്‌കൂള്‍ സ്റ്റാഫ് ഫണ്ടില്‍ നിന്നാണ് കുട്ടിജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക. അധ്യാപകരും കുട്ടികളും പോസ്റ്റ് പെട്ടിയിലിടുന്ന കത്തുകള്‍ ഉടമസ്ഥര്‍ക്കെത്തിക്കാനും രക്ഷിതാക്കള്‍ക്കുള്ള വിദ്യാലയത്തിലെ അറിയിപ്പുകള്‍ അയക്കാനും ഇവിടെ സംവിധാനമുണ്ട്.


Also Read: കാമുകിയുമായി ഷോപ്പിംഗ് നടത്തുകയായിരുന്ന ഭർത്താവിനെ പഞ്ഞിക്കിട്ട് ഭാര്യ..! വീഡിയോ വൈറൽ


വിജ്ഞാപനം പുറത്തിറക്കി നിയമനം


പിറന്നാളിനും മറ്റും നല്‍കുന്ന സമ്മാനങ്ങള്‍ കൊറിയര്‍ വഴി വിതരണത്തിനുള്ള സൗകര്യവും ലഭിക്കും. കത്തുകളില്‍ ഉപയോഗിക്കേണ്ട പ്രത്യേക സ്റ്റാമ്പുകളും പുറത്തിറക്കി കഴിഞ്ഞു. സ്റ്റാംപ് ഇല്ലാതെ അയയ്ക്കുന്ന കത്തുകള്‍ സ്വീകര്‍ത്താവിന് ലഭിക്കില്ല.പി.എസ്.എസി മാതൃകയില്‍ ജോലിക്കുള്ള വിജ്ഞാപനം സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.


അടുത്ത ദിവസം ഒ.എം.ആര്‍ ഷീറ്റില്‍ എഴുത്ത് പരീക്ഷയും തുടര്‍ന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി അഭിമുഖവും ഉണ്ടാവും. പോസ്റ്റ് ബോയ്, പോസ്റ്റ് ഗേള്‍ എന്നീ തസ്തികളിലേക്കാണ് കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു പഠനാവശ്യങ്ങള്‍ക്കുള്ള തുകയാണു ശമ്പളമായി നല്‍കുക. 
 
ശമ്പള വര്‍ധനയും


മാസംതോറും 10 രൂപയുടെ ശമ്പള വര്‍ധനയുമുണ്ടാകും. ആഴ്ചയില്‍ 2 ദിവസമാണു ജോലി. അധ്യാപകരും കുട്ടികളും സ്‌കൂളിലെ പോസ്റ്റ്‌ബോക്‌സില്‍ നിക്ഷേപിക്കുന്ന കത്തുകള്‍ തരം തിരിച്ച് വിദ്യാര്‍ഥികളുടെ കൈയിലെത്തിക്കുകയാണ് ജോലി. ജോലിയുള്ള സമയങ്ങളില്‍ പ്രത്യേക യൂണിഫോമും തൊപ്പിയുമുണ്ടാകും.3 മുതല്‍ 7 വരെ ക്ലാസിലെ കുട്ടികള്‍ക്കാണ് അവസരം നല്‍കുന്നത്. അടുത്ത വര്‍ഷം വീണ്ടും വിജ്ഞാപനമിറക്കി നിയമനം നടത്തും. കുട്ടികളുടെ കത്തെഴുതല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിയുടെ പിന്നിലുണ്ട്.


സഹപാഠികള്‍ക്കു പുറമേ കുട്ടികളുടെ മാതാപിതാകള്‍ക്കുള്ള അറിയിപ്പുകള്‍ അധ്യാപകര്‍ക്കും കത്തുകളായി അയയ്ക്കാം. സ്‌കൂളിലേക്കു വരുന്ന എല്ലാ കത്തിടപാടുകളും ഇനി മുതല്‍ സ്‌കൂള്‍ പോസ്റ്റ്ഓഫിസ് വഴിയാണു കൈമാറുക. പണമയയ്ക്കാനുള്ള സൗകര്യവുമുണ്ട്. കുട്ടികള്‍ പിറന്നാളിനും മറ്റും നല്‍കുന്ന സമ്മാനങ്ങള്‍ സ്‌കൂള്‍ പോസ്റ്റ് ഓഫിസ് കൊ റിയര്‍ സംവിധാനം വഴി വിതരണത്തിനുള്ള സൗകര്യവും ഒരുക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.