ലാത്തി പിടിച്ച കൈകളിലിപ്പോൾ ഭസ്മവും തീർത്ഥവുമാണ്. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് കാക്കി വഴി എത്തിച്ചേർന്നത് ഒടുവിൽ കാഷായത്തിലും.സംസ്ഥാന പൊലീസ് സേനയിൽ സ്പെഷ്യൽ ബ്രാഞ്ചിൽ 
എഎസ്ഐ ആയിരുന്ന തലശ്ശേരി സ്വദേശി മനോജ് കുമാർ ഇപ്പോൾ സ്വാമി ജഗദ് രൂപൻ ജ്ഞാനതപസ്വിയാണ്. ദീക്ഷ സ്വീകരിച്ച് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സന്യാസിയായി ചേർന്ന അദ്ദേഹം പൊലീസിൽ നിന്ന് സ്വയം വിരമിക്കലിന് അപേക്ഷ നൽകിക്കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകലവ്യൻ സിനിമയിൽ കണ്ട അധോലോക ആശ്രമങ്ങളാണ് ആത്മീയതയെ പറ്റിയുളള ചിന്തകളിൽ ആദ്യം തെളിഞ്ഞിരുന്നത്. കണ്ണൂരിലെ ആശ്രമത്തിൽ എത്താറുണ്ടായിരുന്ന കരുണാകര ഗുവിനെ സന്ദർശിക്കാൻഅവസരം ലഭിച്ചപ്പോൾ അത്തരം ചിന്തകൾ മാറി.   ഗുരുവിൻെറ വ്യക്തിത്വത്തിലും ആശയങ്ങളിലും ആകൃഷ്ടനായാണ് താൻ ബ്രഹ്മചര്യത്തിലേക്കും തുടർന്ന് സന്യാസത്തിലേക്കും എത്തിയതെന്ന് സ്വാമി ജഗത് രൂപൻ പറഞ്ഞു. 


 Also Read: ഇലന്തൂർ നരബലി; നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ച് മൂടി, മുകളിൽ മഞ്ഞൾ നട്ടു


1999 ലാണ് പൊലീസിൽ ചേരുന്നത്. അതിനു മുമ്പ് ഒരു വർഷത്തോളം ശാന്തിഗിരി ആശ്രമത്തിൻെറ മാർക്കറ്റിംഗ് യൂണിറ്റിൽ സഹപ്രവർത്തകനായിരുന്നു. പൊലീസിൽ ചേർന്നപ്പോഴും ആത്മീയവിഷയങ്ങിൽ ആഭിമുഖ്യവും പഠനവും തുടർന്നു.കാക്കിയും കാഷായവും തമ്മിലുളള അന്തരം വലുതാണെങ്കിലുംകരുണാകര ഗുരു നിർദ്ദേശിക്കുന്ന സന്യാസം സാമൂഹ്യസേവനമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സ്വാമി ജഗത് രൂപൻ. 


പൊലീസിന് കുറ്റാന്വേഷത്തിൻെറ ഭാഗമായി ബലപ്രയോഗമൊക്കെ വേണ്ടിവരും.സേനയിൽ അത് അനുവദനീയമാണ്. എന്നാൽ കുറ്റവാളികളുടെ വാസനകളെയാണ് തിരുത്തേണ്ടതെന്നും ശരിയായ അറിവിലേക്ക് എത്തുന്നതോടെ വാസനകൾ പരിഷ്കരിക്കപ്പെടുമെന്നും സ്വാമി പറയുന്നു.ഇക്കാര്യത്തിൽ ജനകീയ പൊലീസിംഗിന് വലിയ പങ്കുവഹിക്കാനാവും. താടിയും മുടിയും വളർത്തി ധ്യാനിച്ചിരിക്കുന്ന സന്യാസിമാർ ശാന്തിഗിരിയിൽ ഇല്ല. അവർ കർമ്മനിരതരാണ്. അത്തരം ചുമതലകളിലേക്കാണ് താനും നീങ്ങുന്നത്- സ്വാമി പറഞ്ഞു.


കെഎപി നാലാം ബറ്റാലിയൻ, സംസ്ഥാന ദ്രുത കർമ്മ സേന,കണ്ണൂർ ആംഡ് റിസർവ് എന്നിവിടങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.  2008 ലാണ് ബ്രഹ്മചര്യം സ്വീകരിച്ചത്. നേരത്തെ തന്നെ ജോലി രാജിവയ്ക്കാൻ താത്പര്യപ്പെട്ടിരുന്നെങ്കിലും ആശ്രമഭാരവാഹികൾ  സമ്മതിച്ചില്ലെന്ന് സ്വാമി പറയുന്നത്. സ്പെഷ്യൽ ബ്രാഞ്ചിൽ ജോലിചെയ്യുമ്പോൾ സഹപ്രവർത്തകർ തന്നെ സ്വാമി എന്നു തന്നെയാണ് സംബോധന ചെയ്തിരുന്നതെന്നും 
സ്വാമി ജഗദ് രൂപൻ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.