Viral News: മൂന്ന് മക്കളും സർക്കാർ ഉദ്യോഗസ്ഥർ; ഉള്ളൂർ കവലയിൽ ഇപ്പോഴും മാല കെട്ടുന്നു വത്സല
Viral News Today: മൂന്ന് മക്കളിൽ എല്ലാവരും സർക്കാർ ഉദ്യോഗസ്ഥർ. മക്കളെ വളർത്തി വലുതാക്കിയതും പഠിപ്പിച്ചതും ജോലി കിട്ടിയതും പൂക്കച്ചവടത്തിൽ നിന്നാണ്
തിരുവനന്തപുരം: കഴിഞ്ഞ 35 വർഷക്കാലത്തോളമായി ഉള്ളൂർ കവലയിൽ പൂക്കച്ചവടം നടത്തുന്ന ഒരാളെ പരിചയപ്പെടാം ഇനി. പ്ലാവിള സ്വദേശി വത്സല മെഡിക്കൽ സ്റ്റോറിൻ്റെ ഒരു വശത്തിരുന്നാണ് പൂവിൽപ്പന നടത്തുന്നത്.സഹായിക്കാൻ ആരുമില്ല. മഴപെയ്താൽ കുട ചൂടി പൂവിൽപന. ശക്തമായ വെയിലിനെ പ്രതിരോധിക്കാനും കുട തന്നെ ആശ്രയം. വത്സലയുടെ ജീവിതകഥ ഇങ്ങനെ....
വത്സലയുടെ മൂന്ന് മക്കളിൽ എല്ലാവരും സർക്കാർ ഉദ്യോഗസ്ഥർ. മക്കളെ വളർത്തി വലുതാക്കിയതും അവരെ പഠിപ്പിച്ചതും ജോലി കിട്ടിയതുമൊക്കെ ഈ പൂക്കച്ചവടത്തിൽ നിന്നാണ്. അതിനാൽ തന്നെ, പ്രായമിത്ര പിന്നിട്ടിട്ടും ഈ ജോലി ഉപേക്ഷിക്കാൻ തയ്യാറല്ല. അനാരോഗ്യമുണ്ടെങ്കിലും വത്സല ജോലിയിൽ വ്യാപൃതയാണ്. ഭർത്താവ് ഷണ്മുഖൻ 22 വർഷം മുൻപ് മരിച്ചു.
Red Also: നടുങ്ങിയ ഓർമ്മകൾക്ക് 14 വയസ്; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം
സമീപത്തെ ക്ഷേത്രങ്ങളിലേക്കാണ് ഇവർ പൂ കെട്ടി നൽകുന്നത്. മുല്ലപ്പൂവും അരളിപ്പൂവും ജമന്തിയും തുടങ്ങി ചെറുകിട കച്ചവടത്തിനായി വേണ്ട എല്ലാം ഈ അമ്മയുടെ പക്കലുണ്ട്. കൊവിഡ് കാലത്ത് കച്ചവടത്തിനായി ആറുമാസക്കാലത്തോളം എത്തിയിരുന്നില്ല. അക്കാലം ഒഴിവാക്കി നിർത്തിയാൽ ഇക്കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ അങ്ങനെ തന്റെ തൊഴിലിൽ മുടക്കമൊന്നും വത്സല വരുത്തിയിട്ടില്ല. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും എന്തുകൊണ്ട് ചെറിയൊരു കച്ചവട സ്ഥാപനമായി പൂക്കട നടത്തുന്നില്ല എന്ന ചോദ്യത്തിന് മറുപടി ചെറുപുഞ്ചിരി മാത്രം.
Read Also: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം
മെഡിക്കൽ സ്റ്റോറിന് ഒരു വശത്താണ് താനിരിക്കുന്നത്. ഇവിടെ വന്ന് കച്ചവടം നടത്തുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഊർജമാണ്. ജംഗ്ഷനിലെ മൂന്ന് റോഡുകൾ തിരിയുന്നയിടത്ത് കച്ചവടം നടത്തുന്നതിനാൽ തന്നെ റോഡിലൂടെ നടന്നു പോകുന്ന ആളുകളോടും സംസാരിക്കുന്നുണ്ട്. സ്ഥിരമായി മുല്ലപ്പൂവും ജമന്തിയും ഹാരവുമൊക്കെ വാങ്ങാൻ എത്തുന്നവരുമുണ്ടെന്ന് വത്സല പറയുന്നു. ഇനി അധികനാൾ ഈ പണി ചെയ്യാൻ കഴിയുമോ എന്നറിയില്ല. ജീവിതം മടുത്തുവെന്ന് പോരാൻ നേരം ഞങ്ങളോട് ഒരു ചിരിയോടെ മറുപടി. ഫോട്ടോ എടുക്കുന്നത് കണ്ട് വത്സലയുടെ അടുത്ത സംശയം. ഇത് ആളുകളൊക്കെ കാണില്ലേ. വാർത്ത കൊടുക്കാനാണോ. അതെല്ലോ, എന്നുള്ള മറുപടിക്ക് സന്തോഷമെന്ന് കൈക്കുപ്പി പിരിയാൻ നേരം വത്സല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...