Viral News| നിലത്ത് വീണപ്പോൾ ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റു, ഡ്യൂട്ടിയാണ് ചെയ്തത് എസ്.ഐ കിരൺ ശ്യാം വൈറലായതിങ്ങനെ
ബിരുദ വിദ്യാർഥിയായിരുന്നപ്പോൾ കുറേ നാൾ കിരണിന്റെ പഠനം നിലച്ചു.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള ആൾ പൊടുന്നനെ കയറിയപ്പോൾ ആദ്യം തടയുകയും പിന്നീട് ആളുകളുടെ മർദ്ദനത്തിൽ നിന്ന് ഇയാളെ രക്ഷപെടുത്തുകയും ചെയ്ത അരുവിക്കര എസ്.ഐ കിരൺ ശ്യാം പോലീസ് സേനയിലേക്ക് എത്തിയത് നിരവധി പ്രതിസന്ധികൾ മറികടന്ന്. ബിരുദ വിദ്യാർഥിയായിരുന്നപ്പോൾ കുറേ നാൾ കിരണിന്റെ പഠനം നിലച്ചു.
പിന്നീട്, പഠനം പൂർത്തിയാക്കിയശേഷം കൂലിപ്പണിക്കുപോയി. സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിന് മുൻപ് ടൈൽ, പ്ലംബിംഗ് പണികൾ ചെയ്താണ് ജീവിതം തള്ളിനീക്കിയിരുന്നത്. വിവാഹത്തിന് ശേഷമാണ് പിഎസ്‌സി ജോലിക്കായി പഠനം തുടങ്ങുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധിച്ച ആളിനു നേരേ സ്കൂള്‍ അങ്കണത്തിലുണ്ടായിരുന്നവർ പാഞ്ഞടുത്തതോടെ കിരൺ ശ്യാം അയാളുടെ ദേഹത്തു വീണു കിടന്നാണ് മർദനത്തിൽ നിന്നു രക്ഷപെടുത്തിയത്. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് കിരണിനെ തേടി അഭിനന്ദനപ്രവാഹങ്ങൾ എത്തിയത്.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനു മുന്നിലായിരുന്നു കിരണും ആറ് പോലീസുകാരും ഡൂട്ടിയിൽ ഉണ്ടായിരുന്നത്. നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരാൾ സ്റ്റേജിനടുത്തേക്കെത്തിയപ്പോൾ ആദ്യം സംശയം തോന്നിയില്ല. എന്നാൽ, ഇയാൾ വേദിയിൽ കയറണമെന്നു വാശിപിടിച്ചു. പന്തികേട് തോന്നിയപ്പോൾ തന്നെ ഇയാളെ ബലംപ്രയോഗിച്ച് പിടിച്ചു മാറ്റി.മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രശ്നം ഉണ്ടായെന്നു കരുതി ജനം ക്ഷുഭിതരായി.
‘ബഹളം ഉണ്ടാക്കിയ ആളിനു തടിയുള്ളതിനാൽ അവിടെ നിന്നു പെട്ടെന്നു മാറ്റാൻ കഴിഞ്ഞില്ല. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തമായപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുകളിലേക്കു കിടന്നത്. ഡ്യൂട്ടിയാണ് ചെയ്തത്, അതു ചെയ്യേണ്ടത് കടമയാണ്. അപ്പോൾ സ്വന്തം ശരീരമല്ല നോക്കേണ്ടത്. ആരായാലും അങ്ങനെ തന്നെ ചെയ്യണം. രക്ഷിച്ചയാളിനെ ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തെ പിന്നീട് കാട്ടാക്കട സ്റ്റേഷനിലേക്കു മാറ്റിയതിനാൽ കാണാൻ കഴിഞ്ഞില്ല.’ - എസ്.ഐയുടെ വാക്കുകൾ ഇങ്ങനെ.
പക്ഷേ, വേദിയിലേക്കു കയറണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയപ്പോൾ ബലംപ്രയോഗിച്ചു പിടിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രശ്നം ഉണ്ടായെന്നു കരുതിയതോടെ ജനം ക്ഷുഭിതരായി. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തമായപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുകളിലേക്കു കിടന്നത്. നിലത്ത് വീണപ്പോൾ ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റു.
ഡ്യൂട്ടിയാണ് ചെയ്തത്, അതു ചെയ്യേണ്ടത് കടമയാണ്. അപ്പോൾ സ്വന്തം ശരീരമല്ല നോക്കേണ്ടത്. ആരായാലും അങ്ങനെ തന്നെ ചെയ്യണം. രക്ഷിച്ചയാളിനെ കാണുന്നത് ആദ്യമായിട്ടാണ്. പോലീസ് ബലംപ്രയോഗിച്ച് പിടിച്ചു മാറ്റിയ ഇയാളെ കാട്ടാക്കട സ്റ്റേഷനിലേക്ക് മാറ്റുകയാണുണ്ടായത്. പിന്നീട് കണ്ടില്ല.’ – കിരൺ ശ്യാം പറയുന്നു.
ജനങ്ങളെ സംരക്ഷിക്കണമെന്ന തോന്നലുണ്ടായാൽ മാത്രമേ പൊലീസെന്ന രീതിയിൽ സംരക്ഷകനാകാൻ കഴിയൂ. എല്ലാ പൊലീസുകാർക്കും ഇത് പ്രചോദനമാകട്ടെയെന്നും അങ്ങനെ പൊലീസ് സേനയുടെ യശസ്സ് ഉയരട്ടെയെന്നും കിരൺ ശ്യാം പറയുന്നു. എത്ര ബുദ്ധിമുട്ടിയുണ്ടായാലും കൈക്കൂലി വാങ്ങില്ല.സ്ത്രീകളോട് മോശമായി പെരുമാറുകയുമില്ല.
നാല് വർഷം മുൻപാണ് സേനയുടെ ഭാഗമാകുന്നത്. ഇനിയും ജനനന്മ ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതത്തിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം - കിരൺ പറഞ്ഞു നിർത്തി. നെയ്യാർഡാം ദൈവപ്പുര സ്വദേശിയാണ് കിരൺ. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സംഭവം ഹിറ്റായതോടെ കിരണിനെ തേടി ഒട്ടനവധി ഫോൺ കോളുകളും എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...