മകൻ മരിച്ചതറിഞ്ഞ് ഡ്രൈവർ നാട്ടിലേക്ക് ; ആഴ്ചകളായി ലോറിയുമായി ക്ളീനർ വഴിയിൽ
20 ദിവസമായി ലോറിയെ നോക്കി രങ്കണ ഡ്രൈവറിനായി കാത്തിരിക്കുകയാണ്
കണ്ണൂർ: കുറച്ച് ആഴ്ചകളായി ഇരിട്ടിയിൽ കാത്ത് കിടക്കുകയാണ് ആന്ധ്രയിൽ നിന്നും സിമൻറ് ലോഡുമായി എത്തിയ ലോറിയും അതിലെ ക്ലീനറും. മകൻറെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ലോറിയും താക്കോലും ഏൽപ്പിച്ച് ഡ്രൈവർ നാട്ടിലേക്ക് പോയതോടെയാണ് 70-കാരനായ ക്ലീനർ രങ്കണ കുടുക്കിലായത്.
20 ദിവസമായി ലോറിയെ കാത്ത് രങ്കണ ഡ്രൈവറിനായി കാത്തിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറാണ് കണ്ണൂർ ഇരിട്ടിയിൽ ലോഡുമായി എത്തിയപ്പോൾ മകൻ മരിച്ച വിവരമറിഞ്ഞ് നാട്ടിലേക്ക് പോയത്. 20 ദിവസം മുൻപാണ് എ പി 16 ടി ജെ 6529 നമ്പർ നാഷണൽ പെർമിറ്റ് ലോറി സിമന്റുമായി ഇരിട്ടിക്ക് സമീപമുള്ള ഒരു ഗോഡൗണിൽ എത്തിയത്.
Also Read: ഇന്ന് ചിങ്ങം രാശിക്കാർക്ക് ജോലിയിൽ കഠിനാധ്വാനം ചെയ്യണ്ടി വരും; ധനു രാശിക്കാർക്ക് നല്ല ദിനം
മകൻ മരിച്ചതറിഞ്ഞതോടെ വിഷമത്തിലായ ഡ്രൈവർകൂടെ ഉണ്ടായിരുന്ന രങ്കണ്ണയെ താക്കോൽ ഏൽപ്പിച്ച് നാട്ടിലേക്കു പോവുകയായിരുന്നു. ഇരിട്ടി- കൂട്ടുപുഴ റോഡിൽ കല്ലുമുട്ടിയിലെ പായം പഞ്ചായത്ത് നിർമ്മിക്കുന്ന വ്യാപാര സമുച്ഛയത്തോട് ചേർന്നാണ് ലോറി നിർത്തിയിരിക്കുന്നത്.
ഭാഷ കൂടി അറിയാത്തതോടെ ഭക്ഷണവുമില്ലാത്ത അവസ്ഥയിലായിരുന്നു രങ്കണ്ണ തെലുങ്ക് മാത്രമാണ് വശം. രങ്കണ്ണയുടെ അവസ്ഥയിൽ ദയ തോന്നിയ സമീപമുള്ള ഹോട്ടലുകാരും കടക്കാരുമാണ് അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത്. അതിനിടയിൽ സംഭവം ഇരിട്ടി പോലീസിലും ചിലർ അറിയിച്ചെങ്കിലും പോലീസിനും കാര്യമായൊന്നും ചെയ്യാൻ ആവില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.
ലോറി ഡ്രൈവറുടെ പേരോ ഫോൺ നമ്പറോ രങ്കണ്ണക്കറിയില്ല. ഇതിനിടയിൽ വണ്ടിയുടെ ഉടമസ്ഥൻറെ വിവരങ്ങൾ തപ്പി എടുത്ത് ചിലർ വിളിച്ചെങ്കിലും ഉടനെ ഡ്രൈവറെ വിടാം എന്നായിരുന്നു മറുപടി. എന്നാൽ ആരും ഇതുവരെ എത്തിയിട്ടില്ല. പ്രായത്തിന്റെ അവശതകൾ കൂടി ആയതോടെ വളരെ അധികം ബുദ്ധിമുട്ടിലാണ് രങ്കണ്ണ. വണ്ടി ഉപേക്ഷിച്ച് പോയാൽ ഉടമസ്ഥൻറെ ശകാരം ഉണ്ടാവും എന്ന ഭയം കൂടി തനിക്കുണ്ടെന്നും രങ്കണ്ണ പറയുന്നു. ഡ്രൈവറിനായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...