ആൾക്കൂട്ടത്തിനിടയിലൊരാളാണ് ഉമ്മൻചാണ്ടി. ചുറ്റിനും തിരക്കില്ലാതെ അദ്ദേഹത്തെ കാണാനാവില്ല. വീട്ടിലും ഒാഫീസിലും,സ്വന്തം വണ്ടിയിലു മൊക്കെ തിക്കി തിരക്കി ജീവിക്കാൻ അദ്ദേഹത്തിന് മാത്രമെ കഴിയു. അങ്ങിനെ ഒരാൾക്ക് കോവിഡ് വന്നാലോ? തൻറെ തിരക്കുകളെല്ലാം ജീവശ്വാസം പോലെ കൊണ്ടു നടക്കുന്നയാളെ അതെങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമ പ്രവർത്തകനായ ശ്രീജിത്താണ് ഉമ്മൻ ചാണ്ടിയുടെ കോവിഡ് ദിനങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്  എഴുതിയത്. നിരവധി പേരാണ് പോസ്റ്റിൽ റിയാക്ഷനുകളുമായെത്തിയത്. ഇതിനോടകം ധാരാളം പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു


ശ്രീജിത്തിൻറെ പോസ്റ്റ്


മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലയല്ല അദ്ദേഹത്തിന് വരുന്നത്. കാരണം എകാന്തത എന്തെന്ന്  അയാൾ അറിഞ്ഞിട്ടില്ല. ഇന്നോവയിലുംഅര സീറ്റ് മാത്രം സ്വന്തമായൊരാൾ.കരോട്ട് വള്ളക്കാലിൽ വീടിലെ അറ്റാച്ച്ഡ്‌ ബാത്ത്റൂമിൽ പോലും ആൾക്കൂട്ടം കണ്ട് പൊരുത്തപ്പെട്ട് സമാധാനമായി ഒന്ന് മൂത്രമൊഴിക്കാൻ പറമ്പു തേടുന്ന മനുഷ്യൻ. ഏകാന്തതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ.


ഒറ്റയ്ക്കാവുന്നതിന്റെ ഏറ്റവും വലിയ ഭയപ്പാടോടു കൂടിയാണ് ആ മനുഷ്യൻ ആരുമില്ലാത്ത ആ വലിയ ലോകത്തേക്ക്  കാലെടുത്ത് വെക്കുന്നത്.  ആദ്യമായി സ്കൂളിലെത്തുന്ന കുട്ടിയുടെ അമ്പരപ്പ് പോലെയൊന്ന്. അപരിചിതമായ പെരുവഴിയിൽ ചുറ്റിലാരുമില്ല എന്ന ബോർഡ്. മറ്റൊരിടത്തും വീശുന്ന പോലയല്ല മലമുകളിൽ കാറ്റു വീശുന്നത്. ആദ്യമായി ഏകാന്തത അദ്ദേഹത്തെ കാണുമ്പോൾ  ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ ഈ ഭാഗങ്ങളിൽ നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞേക്കാം. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക