പാലക്കാട്: ബസിൽ തിരക്ക് കൂടുമ്പോ കണ്ടക്ടർമാരെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ. ഡോറിൽ തൂങ്ങിയോ തിരക്കിലൂടെ നുഴഞ്ഞോ കൂട്ടിയും കുറച്ചും അവർ ടിക്കറ്റ് എഴുതി കൊണ്ടേയിരിക്കും. സ്റ്റാൻഡിങ്ങും സിറ്റിങ്ങും പാസ്സും, കൺസഷനുമൊക്കെ നോക്കി എണ്ണി തിട്ടപ്പെടുത്തി കളക്ഷൻ കൊടുക്കുന്ന കണ്ടക്ടർമാരുടെ ജോലി തികച്ചും പ്രശംസ അർഹിക്കുന്നത് തന്നെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ ഒരു വൈറലായ കണ്ടക്ടറുടെ കഥയുണ്ട് പാലക്കാട്. തിരക്ക് കൂടിയപ്പോൾ ബസ്സിൻറെ മുകളിൽ കയറി ടിക്കറ്റെഴുതിയതാണ് ഇദ്ദേഹം വൈറലായത്. നെന്മറ-വല്ലങ്ങി വേല കഴിഞ്ഞുള്ള യാത്രക്കാരുമായി മടങ്ങിയ ബസ്സിലെ കണ്ടക്ടറുടെയാണ് വീഡിയോ. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകളിലൊന്നാണിത്.


ഒരു സംഘം യാത്രക്കാർ ബസിന് മുകളിലെ കാരിയറിലൂടെ കയറി ഇരുന്നതോടെയാണ് കണ്ടക്ടർക്ക് മുകളിൽ കയറേണ്ടി വന്നത്. സമീപത്ത് നിന്ന് ആരോ പകർത്തിയ വീഡിയോ ആണ് വൈറലായത്. നിരവധി പേരാണ്. ഇതിനോടകം വീഡിയോ പങ്ക് വെച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ