എറണാകുളം: ആന പാപ്പാനെ ഇടിച്ച് തെറിപ്പിക്കുന്ന സ്കൂട്ടർ യാത്രക്കാരിയുടെ വീഡിയോ ആണ് ഇതിനോടകം വൈറലായത്. കൊച്ചി വൈപ്പിനിലാണ് സംഭവം. ഇവിടുത്തെ അയ്യമ്പിള്ളി ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആനയെ ലോറിയിൽ നിന്നം ഇറക്കുന്നതിനിടയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

എതിർ ദിശയിൽ നിന്നും എത്തിയ സ്കൂട്ടർ യാത്രക്കാരി വേഗത്തിലെത്തി ആനക്കൊപ്പം നിന്ന പാപ്പാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഇദ്ദേഹം ലോറിയുടെ പിൻ വശത്തേക്ക് തെറിച്ച് വീഴുന്നതും കാണാം.


പെട്ടെന്നുണ്ടായ ഞെട്ടലിൽ വിരണ്ട ആന ഒാടുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ സൂര്യ പുത്രൻ കർണൻ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. ഇതിനോടകം വിവിധ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലാണ്. തൊടുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാളകുത്തൻ കണ്ണൻ എന്ന ആനയാണ് വിരണ്ടത്.



വിരണ്ടോടിയ ആനയെ പിന്നീട് പാപ്പാൻമാർ ചേർന്ന് തളച്ചു. ആനയെ പെട്ടെന്ന് കണ്ട വെപ്രാളത്തിലാണ് സ്കൂട്ടർ യാത്രികക്ക് നിയന്ത്രണം പോയത്. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.