പുതുമയാർന്ന പാചക വീഡിയോകൾക്കായി ഏതറ്റം വരെയും പോകുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അടുക്കളയിൽ നിന്നും പുറത്ത് അടുപ്പ് കൂട്ടിയുള്ള ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഒട്ടകത്തെ നിർത്തി പൊരിച്ചതും വിവാദമായ മയിൽ കറി വെയ്ക്കാൻ പോയതും ചുട്ടിപ്പാറയുടെ ഫുഡ് വ്ളോഗിന്റെ വ്യത്യസ്തമാക്കിയിരുന്നു. ആ വ്യത്യസ്ത തുടർന്ന് ചുട്ടിപ്പാറ ഇന്തോനേഷ്യനിൽ എത്തി ചേർന്നിരിക്കുകയാണ്. 35 കിലോ ഭാരമുള്ള അനക്കോണ്ട മുഴുവനായി പൊരിച്ചെടുക്കുന്ന സ്നേക്ക് ഗ്രില്ല് വിഡിയോയാണ് പാലക്കാട് സ്വദേശിയായ വ്ളോഗർ പങ്കുവച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ പാമ്പിനെ ഭക്ഷിക്കുന്നത് നിയമ വിരുദ്ധമായതിനാലാണ് ചുട്ടിപ്പാറ തന്റെ പുതിയ വീഡിയോ ഇന്തോനേഷ്യനിൽ ചിത്രീകരിക്കുന്നത്. തന്റെ വീഡിയോ കണ്ട് ആരും വീട്ടിൽ പരീക്ഷിച്ച് നോക്കരുതെന്നും വ്ളോഗർ മുന്നറിയിപ്പ് നൽകുന്നമുണ്ട്. സ്നേക്ക് ഗ്രിൽ ഉണ്ടാക്കാൻ ചുട്ടിപ്പാറ സഹായിക്കാൻ ഇന്തോനേഷ്യൻ സ്വദേശികളും അവിടെയുള്ള മലയാളികളുമുണ്ട്.


ALSO READ : നിങ്ങൾ അന്യൻ കണ്ടതാണോ? എങ്കിൽ ഈ വാർത്ത വായിക്കാം!!! എന്താണ് ട്രോളുകളിലെ അന്യൻ ട്രെൻഡ്



35 കിലോ ഭാരമുള്ള അനക്കോണ്ടയെ വാങ്ങി അതിന്റെ തൊലി എല്ലാം ഊരി മാറ്റി ഉള്ളിലെ മാംസം മാത്രമാണ് എടുക്കുന്നത്. കഴുകി വൃത്തിയാക്കി പ്രത്യേകം മാസലകൾ എല്ലാ ചേർത്ത് മാറിനേറ്റ് ചെയ്ത അനക്കോണ്ട കനലുകളുടെ മുകളിൽ വെച്ച് ഗ്രില്ല് ചെയ്തെടുക്കുന്നതാണ് പാചക രീതി. 


തുടർന്ന് പാകമായ അനക്കോണ്ടയെ പ്രത്യേകം ഇലയിലേക്ക് മാറ്റി, സോസ് ചേർത്ത് ഭക്ഷിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ ചുട്ടിപ്പാറ ഒഴികെ മലയാളികൾ ഉൾപ്പെടെ സ്നേക്ക് ഗ്രിൽ ഭക്ഷിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.