Viral Video: Heart Breaking..!! മരിച്ചുപോയ തന്‍റെ കുഞ്ഞിനെ എണീപ്പിക്കാന്‍ ശ്രമിക്കുന്ന ആന, വീഡിയോ വൈറല്‍
കരയിലെ ഏറ്റവും വലിയ സസ്തനികളായ ആനകള്‍ ഏറെ ബുദ്ധിയുള്ളവരാണെന്ന കാര്യത്തില്‍ സംശയമില്ല. വിവിധ വികാരങ്ങള്‍ അനുഭവിക്കാനും മനസിലാക്കാനും ഇവയ്ക്കു കഴിയുമെന്നത് ആനയെ അടുത്തറിയുന്നവര്‍ക്ക് അറിയാം....
Viral Video: കരയിലെ ഏറ്റവും വലിയ സസ്തനികളായ ആനകള്‍ ഏറെ ബുദ്ധിയുള്ളവരാണെന്ന കാര്യത്തില്‍ സംശയമില്ല. വിവിധ വികാരങ്ങള്‍ അനുഭവിക്കാനും മനസിലാക്കാനും ഇവയ്ക്കു കഴിയുമെന്നത് ആനയെ അടുത്തറിയുന്നവര്‍ക്ക് അറിയാം....
മനുഷ്യരോട് ഏറ്റവും ഉണങ്ങുന്ന വന്യ ജീവി കൂടിയാണ് ആന. ആനയ്ക്ക് സ്വന്തം കുഞ്ഞിനോടുള്ള സ്നേഹവും പരിപാലനയും അതിരറ്റതാണ്. തന്‍റെ കുഞ്ഞിനെ ഏറെ കരുതലോടെ വര്‍ഷങ്ങളോളം പാലിക്കുന്ന മൃഗമാണ് ആന.
എന്നാല്‍, അമ്മ ആനയ്ക്ക് അവിചാരിതമായി സ്വന്തം കുഞ്ഞിനെ നഷ്ടമായാലോ? സ്വന്തം കുഞ്ഞിനെ നഷ്ടപെട്ട ഒരു അമ്മ ആനയുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. മരിച്ചുപോയ തന്‍റെ കുഞ്ഞിനെ തട്ടി എണീപ്പിക്കാന്‍ ശ്രമിക്കുന്നആനയാണ് വീഡിയോയില്‍...
ഹൃദയസ്പർശിയായ വീഡിയോയിൽ, ഒരു അമ്മ ആന തന്‍റെ മൂന്ന് വയസുള്ള ചത്ത ആനക്കുട്ടിയെ എണീപ്പിക്കാന്‍ ശ്രമിക്കുകയാണ്. തട്ടിയും കാലുകൊണ്ട് ഇളക്കിയും തുമ്പിക്കൈ കൊണ്ട് തട്ടിയും അമ്മ ആന കുഞ്ഞിനെ എണീപ്പിക്കാന്‍ ശ്രമിക്കുകയാണ് .... ഏറെ ശ്രമിച്ചിട്ടും കുഞ്ഞ് എണീക്കുന്നില്ല എന്ന് കണ്ട് സ്വയം പിന്നോട്ടു നടക്കുകയാണ് അമ്മ ആന..... ഈ വികാര നിര്‍ഭരമായ വീഡിയോ നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഈ സംഭവം നടന്നിരിയ്ക്കുന്നത് കേരളത്തിലെ പാലക്കാട് ജില്ലയിലാണ്. റിപ്പോര്‍ട്ട് അനുസരിച്ച് വൈദ്യുതാഘാതമേറ്റാണ് ആനക്കുട്ടി ചരിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...