സോഷ്യൽ മീഡിയയിൽ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കുകയും അതോടൊപ്പം തന്നെ അതിശയിപ്പിക്കുകയും ചെയ്യു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടക്കുമ്പോൾ അതു തമാശ രൂപേണ അവതരിപ്പിക്കപ്പെടുമ്പോൾ ചിരിയോടൊപ്പം തീർച്ചയായും അതിശയം നമ്മൾക്കുണ്ടാകും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. കല്യാണ വേദിയിൽ നടക്കുന്ന ഡാൻസാണ്. പക്ഷെ എല്ലാവരുടെ ശ്രദ്ധ പതിക്കുന്നത് ആരും പ്രതീക്ഷിക്കാത്തെ ഒരാളുടെ ചുവടകളിലേക്കാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ എവിടെയോ നടന്ന ഒരു കല്യാണത്തിനിടെ സംഭവമാണിതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. പുഷ്പയിലെ സൂപ്പർ ഹിറ്റ ഗാനത്തിനൊപ്പം വേദിയിൽ എല്ലാവരും ഡാൻസ് ചെയ്യുകയാണ്. അതിനിടെയാണ് സെറ്റ് സാരി ഉടുത്ത് കറുത്ത ജാക്കറ്റും ധാരിച്ച ഒരു യുവതി നൃത്ത ചുവടുകൾ വെക്കുന്നത് കാണാൻ ഇടയാകുന്നത്. തലയിലെ കവർ കാണുമ്പോൾ തന്നെ മനസ്സിലാകും അവർ ആ പരിപാടിക്ക് കാറ്ററിങ്ങിനായി വന്നതാണ്.


ALSO READ : Viral Video: ഉറങ്ങികിടന്ന പൂച്ചയെ ശല്യം ചെയ്ത് പാമ്പ്..! പിന്നെ സംഭവിച്ചത് - വീഡിയോ വൈറൽ


നൃത്തിനൊപ്പം ചുവടുകൾ വെച്ച് എല്ലാവരുടെയും ശ്രദ്ധ നേടിയെടുക്കാണ് അവർ. നൃത്ത് ചുവടുകൾക്ക് അതിന്റേതായ മെയ് വഴക്കങ്ങൾ ഇല്ലെങ്കിലും യാതൊരു സഭാകമ്പമില്ലാതെ നൃത്തിനൊപ്പം ചുവടുകൾ വെക്കുകയാണ്. ഈ സമയം മറ്റുള്ളവരും ഡാൻസ് ചെയ്യുന്നുണ്ട്. എന്നാൽ കാറ്ററിങ്ങിന് വന്ന സ്ത്രീയുടെ നൃത്ത് ചുവടുകൾക്ക് മുമ്പിൽ അത് തോറ്റു പോയി എന്ന് തന്നെ പറയാം.  വീഡിയോ കാണാം: 



എന്റെ അമ്മോ (ente_ammo) എന്ന ഇൻസ്റ്റാഗ്രം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഒന്നരലക്ഷം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. "ചേച്ചി ചെക്കന്റെ ഫ്രണ്ട്സ് കലക്കി വച്ച വെള്ളം എടുത്ത് കുടിച്ചു തോന്നുന്നു" എന്ന രസകരമായ കമന്റുകൾ വീഡിയോയ്ക്ക് താഴെയായി രേഖപ്പെടുത്തിട്ടുണ്ട്. ആ സ്ത്രീക്ക് നൃത്തം ചെയ്യാൻ ഒരു അവസരം നൽകിയവർക്ക് ആശംസ അറിയിച്ചുകൊണ്ടും ചിലർ കമന്റുകൾ ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.