Viral video: `ഇനി ഞാൻ ഡാൻസ് കളിക്കാം...` റീൽസിനിടയിൽ നായ്കുട്ടിയുടെ പ്രകടനം കണ്ടോ...
പരമസുന്ദരിയെന്ന ഹിന്ദി പാട്ടിനൊപ്പം പെൺകുട്ടികളുടെ കൂടെ ഡാൻസ് ചെയ്യാൻ ശ്രമിക്കുന്ന നായ്കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ വളരെ സന്തോഷം തരുന്ന വീഡിയോകളായിരിക്കും വീട്ടിലെ അരുമ മൃഗങ്ങൾക്കൊപ്പമുള്ള വീഡിയോകൾ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വൈറലായ പരമസുന്ദരിയെന്ന ഹിന്ദി പാട്ടിനൊപ്പം പെൺകുട്ടികളുടെ കൂടെ ഡാൻസ് ചെയ്യാൻ ശ്രമിക്കുന്ന നായ്കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ആദ്യം കുട്ടികൾ കളിക്കുന്നത് ശ്രദ്ധിച്ച് നിന്ന നായ്കുട്ടി പിന്നീട് അവർക്കൊപ്പം നൃത്തം ചെയ്യാൻ ശ്രമിക്കുകയാണ്. നായപ്രേമി സംഘം എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് നായ്കുട്ടിയുടെ ഡാൻസ് കളിക്കാനുള്ള ശ്രമത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...