Viral Video : മലയാളി പൊളി അല്ലേ; കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി യുകെ വ്ളോഗർ
Kerala Auto Driver Speaks English Viral Video : കൊച്ചിയിൽ കൊടുംവെയിലത്ത് എടിഎം അന്വേഷിക്കുമ്പോൾ യുകെയിൽ നിന്നെത്തിയ വ്ളോഗർക്ക് സഹായം അറിയിച്ചുകൊണ്ടാണ് ഓട്ടോറിക്ഷ ഡ്രൈവർ എത്തിയത്.
മഞ്ഞുമ്മൽ ബോയിസ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളികളെ ഇകഴ്ത്തികൊണ്ട് എഴുത്തുകാരൻ ജയമോഹൻ ബ്ലോഗ് എഴുതിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മലയാളികളെ അധിക്ഷേപിക്കുന്ന തലത്തിലാണ് മലയാളിയും കൂടിയായ എഴുത്തുകാരൻ തന്റെ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. എന്നാൽ മലയാളി എന്താണെന്ന് അറിയണമെങ്കിൽ അത് കേരളത്തിൽ വന്നാൽ മനസ്സിലാകും, അതിന് ഏറ്റവും വലിയ ഒരു ഉദ്ദാഹരണമാണ് യുകെ സ്വദേശിയായ ഒരു വ്ളോഗർ പങ്കുവെച്ച ഒരു വീഡിയോ.
കൊച്ചയിൽ എത്തിയ യുകെ സ്വദേശിയായ വ്ളോഗർ സാക്കി കൊച്ചിയിൽ ഇപ്പോഴത്തെ കൊടുംവെയിലത്ത് എടിഎം അന്വേഷിക്കുമ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറായ അഷ്റഫിനെ കണ്ടുമുട്ടുന്നത്. അടുത്ത എടിഎം എവിടെയാണെന്ന് സാക്കി ചോദിക്കുമ്പോൾ രണ്ട് എടിഎം സമീപത്ത് അര കിലോമീറ്റർ ദൂരത്തുണ്ടെന്ന് അഷ്റഫ് ഇംഗ്ലീഷിൽ മറുപടി നൽകുകയായിരുന്നു. അഷ്റഫിന്റെ ഇംഗ്ലീഷ് കേട്ട് വ്ളോഗർ അമ്പരന്ന് പോയി. കൂടാതെ അഷ്റഫിനോട് സാക്കിയിൽ ഹിന്ദിയിൽ പേരെന്താണെന്ന് അന്വേഷിക്കുമ്പോൾ ഓട്ടോ ഡ്രൈവർ അതിന് ഹിന്ദിയിലാണ് മറുപടി നൽകുന്നത്.
പിന്നീട് അഷ്റഫ് വ്ളോഗറെ തന്റെ ഓട്ടോയിൽ കയറ്റി അടുത്തുള്ള എടിഎമ്മിൽ കൊണ്ടുവിടുകയായിരുന്നു. ഇതിനിടെ 100 രൂപയ്ക്ക് താൻ കൊച്ചിയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ കൊണ്ടുവിടാമെന്നും സാക്കിയോട് ഓട്ടോറിക്ഷ ഡ്രൈവർ അറിയിക്കുന്നുണ്ട്. എന്നിരുന്നാലും അത് നിഷേധിച്ച വ്ളോഗറെ കൃത്യമായി എടിഎമ്മിൽ കൊണ്ട് വിടുകയും ചെയ്യുകയായിരുന്നു അഷ്റഫ്.
ഇന്ത്യയിൽ താൻ യാത്ര ചെയ്യുമ്പോൾ ആശ്രയിക്കുന്നത് ഓൺലൈൻ ടാക്സി സർവീസിനെയാണ്. ഓട്ടോ പോലെയുള്ള പ്രാദേശിക യാത്ര സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ തനിക്ക് ഭാഷ ഒരു പ്രശ്നമായി ബാധിക്കുമെന്ന് സാക്കി തന്റെ പോസ്റ്റിൽ അറിയിച്ചു. എന്നാൽ വ്യക്തമായി ഇംഗ്ലീഷ് പറയുന്ന അഷ്റഫ് തന്നെ ഞെട്ടിച്ചുയെന്ന് സാക്കി തന്റെ പോസ്റ്റിൽ കുറിച്ചു. വീഡിയോ പങ്കുവെച്ച് ഒരാഴ്ചയിൽ അധികം തികയുമ്പോൾ ഇതിനോടകം 12.8 മില്യൺ പേരാണ് കണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.