മലപ്പുറം: കൊണ്ടോട്ടി പ്രൈവറ്റ് ബസ്റ്റാൻറിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.നാട്ടുകാരും പോലീസും എത്തി വിദ്യാർഥികളെ ഓടിച്ചു വിട്ടു. സംഘമായി എത്തിയ വിദ്യാർഥികൾ  ചേർന്നായിരുന്നു സംഘർഷത്തിന് തുടക്കമിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റപ്പെട്ടു നിൽക്കുന്നവരെ പത്തും പതിനഞ്ചും പേർ ചേർന്ന് കൂട്ടമായി ക്രൂരമായി മർദ്ദിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. തല്ലിന് ശേഷം ആർത്ത് വിളിച്ച് ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാം . സംഭവം കണ്ട നാട്ടുകാരും ബസ് ജീവനക്കാരും പിന്നീട് കൊണ്ടോട്ടി പോലീസും എത്തി വിദ്യാർഥികളെ പിരിച്ചുവിടുകയായിരുന്നു.


നിലവിൽ ആരും പരാതി നൽകിയിട്ടില്ലെന്നാണ് കൊണ്ടോട്ടി പോലീസ് പറയുന്നത്. സംഘട്ടനത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തിയിൽ ആശങ്കാകുലരാണ് നാട്ടുകാരും രക്ഷിതാക്കളും. സിനിമാ സ്റ്റൈലിൽ ഇത്തരം സംഭവങ്ങൾ സമീപകാലത്തായി നിരവധി എണ്ണമാണ് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.സിനിമ കണ്ട് കുട്ടികൾ പലതും അനുകരിക്കുകയാണെന്ന് നേരതെത് പോലീസും റിപ്പോർട്ട് ചെയ്തിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.