പത്തനംതിട്ട: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂവുമായി ബദ്ധപ്പെട്ട കാര്യങ്ങൾ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ.അനന്തഗോപന്‍.  ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സ്ഥിതി  മെച്ചപ്പെടുന്ന മുറയ്ക്ക് ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കും അനന്തഗോപന്‍ വ്യക്തമാക്കി . ദേവസ്വം ബോര്‍ഡിന്‍റെ സ്വത്തൊന്നും സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡിന്‍റെ നിലനില്‍പ്പിന് തന്നെ കാര്യമായി സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെ വാടക ലഭിക്കുന്ന കെട്ടിടങ്ങളാക്കി മാറ്റും. കൂടാതെ വാടകയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. ദേവസ്വം ബോര്‍ഡിന്‍റെ വസ്തുവകകള്‍ തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നുവെന്നും അദ്ദേഹം അറിയിച്ചു.


വാരണാസിയിലെ ദേവസ്വം വക ഗസ്റ്റ് ഹൗസ് നവീകരിച്ച് ഭക്തര്‍ക്കായി തുറന്നു കൊടുക്കും. ഇതുമായി ബന്ധപ്പെട്ട് വാരണാസി സന്ദര്‍ശിക്കാനും അവിടെ മലയാളികളെ ഉള്‍പ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബേശ്വരം ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടതാണ്. ശബരിമല പതിനെട്ടാം പടിയ്ക്ക് മുകളിലായി ഹോള്‍ഡിംഗ് റൂഫ് നിര്‍മ്മിക്കും. ശബരിമലയിലെ മൂന്ന് ഗസ്റ്റ് ഹൗസുകളുടെ നവീകരണം നടത്താനും തീരുമാനിച്ചതായി അനന്തഗോപന്‍ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.