തിരുവനന്തപുരം:രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ റാലിയായാണ്‌ ബിജെപി സംഘടിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാറാലി ഓൺലൈനിൽ  സംഘടിപ്പിക്കുന്നത് കൊണ്ട് തന്നെ  പ്രചരണവും ഓൺലൈനിൽ  തന്നെയാണ്.



സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി  ഓൺലൈൻ റാലി നടത്തുന്നത് 
ബിജെപിയുടെ മഹാവെർച്വൽ റാലി 16ന് നടക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന്  ബിജെപി നേതൃത്വം  പറയുന്നു.
റാലികളുടെ പ്രചാരണത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്തതാണ് അനൌണ്‍സ്മെന്റ്, വെര്‍ച്വല്‍ റാലിക്ക് ബിജെപി നേതൃത്വം അനൌണ്‍സ്മെന്റ് തയ്യാറാക്കിയിട്ടുണ്ട്.


മുൻപ്  കാളവണ്ടിയിലും മോട്ടോർ വാഹനത്തിലും ഉച്ചഭാഷിണി പ്രചാരണം നടത്തിയിരുന്നത് ഓൺലൈനിൽ എങ്ങനെ നടത്തും എന്ന ചോദ്യത്തിനും ബിജെപി ഉത്തരം നല്‍കുകയാണ്.


Also Read:വെര്‍ച്വല്‍ റാലി കേരളത്തിലാദ്യം;മോദി2.0 ഒന്നാം വാര്‍ഷികം ചരിത്രമാക്കാന്‍ ബിജെപി!



 
വെര്‍ച്വല്‍ റാലിയുടെ ഇക്കാലത്ത് അനൌണ്‍സ്മെന്റ് ചെയ്യുന്നതിന് വഴിയുണ്ടെന്ന് ബിജെപി  തെളിയിച്ചിരിക്കുന്നു. 
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ശബ്ദത്തിൽ ഓൺലൈനിൽ മോട്ടോർ വാഹനത്തിൽ ഉച്ചഭാഷിണി വിളംബരം. 
ജനങ്ങളിലേക്ക് ആ വിളംബരമെത്തുമ്പോൾ രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് എന്തിനും പുതുവഴികൾ തുറക്കപ്പെടുകയാണ്.
വ്യത്യസ്തമായ രാഷ്ട്രീയവും പ്രചാരണവും ആയിരിക്കും ഇനിയങ്ങോട്ട് എന്ന് ബിജെപി കാട്ടിത്തരുകയാണ്.



 


ഡല്‍ഹിയിലും തിരുവനന്തപുരത്തുമായാണ് വെര്‍ച്വല്‍ റാലി വേദികള്‍ തയ്യാറാക്കുക. 
വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നാദ്ദയാണ് റാലി ഉത്ഘാടനം ചെയ്യുന്നത്.