തിരുവനന്തപുരം: ഡെല്‍റ്റ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   അതുകൊണ്ടുതന്നെ അലംഭാവം കാണിക്കരുതെന്നും അത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ അതീവജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.  മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നിയന്ത്രണങ്ങളിൽ ഇളവുള്ള പ്രദേശങ്ങളിലടക്കം കൊവിഡ് (Covid)  പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്നും പറഞ്ഞു.


Also Read: Kerala covid update: സംസ്ഥാനത്ത് ഇന്ന് 11,361 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 90 പേർ


പകര്‍ച്ചവ്യാധിനിയമം, ദുരന്തപ്രതിരോധനിയമം എന്നിവയനുസരിച്ച്‌ പ്രോസിക്യൂട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ സംസ്ഥാനത്ത് ഇതുവരെ 73 പേര്‍ക്ക് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ചിട്ടുണ്ട്.  ഇതിൽ 15 പേർക്ക് ജീവഹാനി സംഭവിക്കുകയും 8 പേര്‍ രോഗമുക്തരാകുകയും 50 പേര്‍ ചികില്‍സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  


സംസ്ഥാനത്ത് വാക്‌സിനേഷന്‍ (Covid Vaccination) എത്രയും വേഗത്തിൽ നടത്തുമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളിലെ വാക്‌സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നു എന്ന വാര്‍ത്ത വലിയ പ്രത്യാശ നല്‍കുന്നതാണെന്ന് പറഞ്ഞു.  


Also Read: ആരാധനാലയങ്ങൾ തുറക്കണമെന്ന് K Sudhakaran; ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മുസ്ലിംലീഗ്


അധികം വൈകാതെ തന്നെ 12 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ലഭ്യമായേക്കാം.എന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗ്യവ്യാപനത്തിന്റെ (Covid19) കേന്ദ്രങ്ങളാവരുതെന്നും അദ്ദേഹം പറഞ്ഞു. 


എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്നും വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന ഭീതിയോടെ ആരും കഴിയേണ്ടതില്ലെന്നും വാക്‌സിന്‍ ലഭ്യമാകുന്നതിന് അനുസരിച്ച്‌ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.