വിഷു ബമ്പര്‍ ലോട്ടറിയിലെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ എന്നയാളാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത്. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 76കാരനായ വിശ്വംഭരന്‍ സിആര്‍പിഎഫ് വിമുക്തഭടനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ മാസവും ഇരുപതോളം ലോട്ടറികള്‍ എടുക്കുമെന്ന് വിശ്വംഭരന്‍ പറഞ്ഞു. വിഷു ബമ്പര്‍ ആലപ്പുഴയിലാണ് അടിച്ചതെന്ന് അറിഞ്ഞപ്പോഴാണ് ഫലം പരിശോധിച്ചത്. നോക്കിയപ്പോള്‍ ഒന്നാം സമ്മാനം അടിച്ചതായി മനസിലായെന്നും വാര്‍ത്ത അറിഞ്ഞാല്‍ ആളുകള്‍ എത്തുമോയെന്ന പേടി ഉണ്ടായിരുന്നുവെന്നും വിശ്വംഭരന്‍ കൂട്ടിച്ചേര്‍ത്തു. 


ALSO READ: സ്വർണ്ണക്കടത്ത്; ശശി തരൂർ എംപിയുടെ പിഎ ഉൾപ്പെടെ 2 പേർ കസ്റ്റംസ് കസ്റ്റഡിയിൽ


ബമ്പര്‍ അടിക്കുന്ന സമയത്ത് അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് വിശ്വംഭരന്റെ കൈവശം ഉണ്ടായിരുന്നത്. 5 - 8 വര്‍ഷമായി ലോട്ടറി എടുക്കാറുണ്ടെന്ന് വിശ്വംഭരന്‍ പറഞ്ഞു. മാസത്തില്‍ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ഇത്തവണ രണ്ട് ബംമ്പറാണ് എടുത്തത്. അതില്‍ ഒന്നാണ് അടിച്ചതെന്നും സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


 വിഷു ബമ്പർ ലോട്ടറിയുടെ മറ്റ് സമ്മാന വിവരങ്ങൾ


രണ്ടാം സമ്മാനം: 1 കോടി


ടിക്കറ്റ് നമ്പറുകൾ:


VA 205272


VB429992


VC523085


VD15418


VE565485


VG654490


മൂന്നാം സമ്മാനം: 10 ലക്ഷം


ടിക്കറ്റ് നമ്പർ :


VA 160472


VB 125395


VC 736469


VD 367949


VE 171235


VG 553837


നാലാം സമ്മാനം: 5 ലക്ഷം


ടിക്കറ്റ് നമ്പർ :


VA 444237


VB 504534


VC 200791


VD 137919


VE 255939


VG 300513


അഞ്ചാം സമ്മാനം: 5000 രൂപ


ടിക്കറ്റ് നമ്പർ:


0899


1903


2916


3299


4123


4154


4409


4585


6157


7660


8005


8057


8373


8570


8662


9374


9425


9801



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.