മേട വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഭക്തജന തിരക്ക് ഏറിയ തീർത്ഥാടന കാലം കൂടിയാണ് പൂർത്തിയായത്. ഇടവമാസ പൂജകൾക്കായി മേയ് 14നാണ് ഇനി ക്ഷേത്രനട തുക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

8 ദിനരാത്രങ്ങൾ നീണ്ടുനിന്ന മേട വിഷു പൂജാ തീർത്ഥാടനം സമാപിച്ചു. യോഗപട്ടയും യോഗദണ്ഡും രുദ്രാക്ഷമാലയും ധരിച്ച് കാനന വാസൻ ഇനി യോഗനിദ്രയിലേക്ക്. ഹരിവരാസനം പാടി ഇന്നലെ രാത്രി ശബരിമല ക്ഷേത്ര നട അടച്ചു.


ശബരിമല തീർത്ഥാടനം പ്രതാപകാലത്തിലേക്ക് മടങ്ങുന്ന സൂചനകൾ മേട വിഷു പൂജാ ദിനങ്ങളിൽ കണ്ടു. നട തുറന്നിരുന്ന എല്ലാ ദിവസവും വലിയ ഭക്തജന തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടു. വിഷു ദിനത്തിൽ അയ്യപ്പനെ കണി കാണാനും പതിനായിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്. ഇടവമാസ പൂജകൾക്കായി മെയ് 14ന് വൈകിട്ടാണ് ഇനി നട തുറക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.