Alappuzha : കണക്കിനോടുളള വിദ്യാർഥികളുടെ പേടിയ്ക്ക്  ഇന്നും ഒരു മാറ്റവുമില്ല. പക്ഷേ ചെറുപ്പത്തിലെ തന്നെ കണക്കിനെ തന്‍റെ വരുതിയിലാക്കിയ ഒരു വിരുതനുണ്ട് . ലോകശ്രദ്ധ നേടിയ ആലപ്പുഴക്കാരൻ വിവേക് രാജ്. വിവേക് സംഖ്യകൾ കൂട്ടുന്നതും ഗുണിക്കുന്നതും സെക്കൻഡുകൾ കൊണ്ടാണ്. അതായത് കാൽക്കുലേറ്ററിന്റെയും കൈക്കണക്കിന്റെയും  സഹായമില്ലാതെ നിമിഷ നേരം കൊണ്ടാണ് വിവേകിന്റെ കണക്ക് കൂട്ടൽ. വിവേക് രാജ് അറിയപ്പെടുന്നത് ഗണിതമാന്ത്രികൻ എന്ന പേരിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 വിവേകിന്റെ മുത്തച്ഛൻ വർക്കി പിളള മനക്കണക്കിൽ വിദഗ്ധനായിരുന്നു. കുട്ടിക്കാലത്തെ മുത്തച്ഛന്റെ രീതികൾ വിവേകിന് പഠിക്കാൻ വലിയ താൽപര്യമായിരുന്നു. അങ്ങനെയാണ് വിവേക് ഈ രംഗത്തേക്ക് വരുന്നത്.കൂടാതെ പാര്യമ്പര്യമായി ലഭിച്ച കഴിവുകളും വിവേകിന് ഉയരങ്ങളിൽ എത്താൻ സാധിച്ചു. ഈ കഴിവു നിലനിർത്താനും വളർത്താനും സഹായിച്ചത് ചെറുപ്പത്തിൽ അച്ഛൻ സമ്മാനമായി നൽകിയ കാൽക്കുലേറ്ററായിരുന്നു. അങ്ങനെ ചെറുപ്പത്തിലെ കണക്ക് തന്‍റെ ജീവിതത്തിന്‍റെ അഭിഭാജ്യഘടക മാക്കിയ വിവേക് നിരവധി റെക്കോർഡുകളിലും ഇടംപിടിച്ചു.


ALSO READ: യൂട്യൂബ് രംഗത്തെ ഒറ്റയാൾ പോരാട്ടം; വിജയ കഥ പറഞ്ഞ് നീതു


ഒരു ലക്ഷം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ സംഖ്യകളുടെ ഗുണനഫലം വിവേകിന് മനപാഠമാണ്. വെറും ചുരുങ്ങിയ സെക്കൻഡുകൾക്കുളളിൽ വിവേക് ഗുണനഫലം പറയും. 10 സെക്കൻഡുകൊണ്ട് ഒരു സംഖ്യയെ 19 തവണ കൂട്ടി ഏഴക്കത്തിൽ എത്തിച്ചാണ് വിവേക് ലിംക റെക്കോർഡ് കരസ്ഥമാക്കിയത്. അതുപോലെ തന്നെ 15 സെക്കൻഡ് കൊണ്ട് ഒരു സംഖ്യയെ വീണ്ടും ഒരു സംഖ്യ കൊണ്ട് തുടർച്ചയായി ഗുണിയ്ക്കും അങ്ങനെ തുടർച്ചയായി ഗുണിച്ചതിനൊടുവിൽ 11 അക്ക സംഖ്യയിലെത്തിച്ചു അറേബ്യൻ ബുക്ക് ഓഫ് റൊക്കോർഡസും നേടി. ഇങ്ങനെ സ്വന്തം റെക്കോർഡ് മൂന്നാം തവണയും വിവേക് രാജ് മറികടന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയത് പത്ത് സെക്കൻഡ് എന്ന സമയം എട്ടായികുറച്ചായിരുന്നു.


 മെക്കാനിക്കൽ എഞ്ചിനീയറിങ് എംബിഎ ബിരുദധാരിയാണ് വിവേക് .ആലപ്പുഴ ആറാട്ടുവഴി പുത്തൻപുര വീട്ടിൽ റിട്ടയേർഡ് അധ്യാപകരായ പിസി റാഫേലിന്റെയും ആനിക്കുട്ടിയുടെയും മകനാണ് വിവേക്. മനക്കണക്കിലെ ഗിന്നസ് റെക്കോഡ് ജേതാവ് സ്കോട്ട് ഫ്ലാൻസ്ബർഗിനെയാണ് റോൾ മോഡലായി വിവേക് കാണുന്നത്. 2014 തന്നെ വിവേക് മാത്തമാജിക് ഷോ ആരംഭിച്ച് ജനപ്രിയനായി മാറി.വിദ്യാലയങ്ങളെ മാത്രമായി നടത്തിയ ഷോയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം സജീവമാണ്.വളരെ രസകരമായാണ് വിവേക് ഷോ അവതരിപ്പിച്ചത്.അതുകൊണ്ട് തന്നെ കണക്കിനോടുളള കുട്ടികളുടെ ഭയം ഇല്ലാതായി തുടങ്ങിയിരുന്നു.


വിവേക് രാജ് എന്ന ഗണിതമാന്ത്രികന്റെ ലക്ഷ്യം കണക്കിനെ പേടിക്കുന്ന കുട്ടികൾക്ക് എങ്ങനെ കണക്കിൽ ഒളിഞ്ഞിരിക്കുന്ന തന്ത്രങ്ങൾ അവരിൽ എത്തിക്കാം എന്നാണ്. ഇതിനായി വിവേക് തിരഞ്ഞെടുത്തത് പാഠപുസ്തകങ്ങളാണ് എന്നാൽ ഇത് സ്വപ്നമായി അവശേഷിക്കുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.