തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം പ്രവർത്തകർക്ക് നേരെ വ്യാപക കയ്യേറ്റശ്രമം. മീഡിയവൺ ക്യാമറ തല്ലിത്തകർത്തു. 24 ചാനലിൻ്റെ തിരുവനന്തപുരം ബ്യൂറോയിലെ ഡ്രൈവർ രാഹുലിനെ നേരെ കല്ലെറിഞ്ഞു. കൈരളി ന്യൂസിന്റെയും റിപ്പബ്ലിക് ചാനലിന്റെയും റിപ്പോർട്ടർമാരെ സമരസമിതി പ്രവർത്തകർ ഭീഷണിപ്പെടുത്തി. ഏറെനേരം നീണ്ടു നിന്ന സംഘർഷത്തിന് കൂടുതൽ പോലീസ് എത്തിയതോടെയാണ് അയവുവന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം നൂറാം ദിവസം പിന്നിടുകയാണ്. കരമാർഗ്ഗവും കടൽ മാർഗവുമുള്ള സമരം ശക്തമാക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെയും സമരസമിതി തിരഞ്ഞത്. മീഡിയവൺ ക്യാമറ തല്ലിത്തകർത്തു. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ സനോഷിനെ കയ്യേറ്റം ചെയ്തു. 24 ചാനലിൻ്റെ ഡ്രൈവർ രാഹുലിനെ നേരെ കല്ലെറിഞ്ഞു.


ALSO READ: ബാരിക്കേഡ് കടലിലെറിഞ്ഞു,വള്ളത്തിന് തീയിട്ടു; വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷമാകുന്നു


കൈരളി ന്യൂസിന്റെയും റിപ്പബ്ലിക് ചാനലിന്റെയും റിപ്പോർട്ടർമാരെ സമരസമിതി പ്രവർത്തകർ ഭീഷണിപ്പെടുത്തി. പൊലീസ് ഫോട്ടോഗ്രാഫര്‍ വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങൾ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു പൊലീസും സമരക്കാരും തമ്മിൽ സംഘര്‍ഷമുണ്ടായത്. വൈദികരെ ആക്രമിച്ചെന്നാരോപിച്ച് സമരക്കാര്‍ പൊലീസിനെ കയ്യേറ്റം ചെയ്തു. ഇതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.


ALSO READ: Vizhinjam port protest: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ല; സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി


മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തിരിഞ്ഞതോടെ മുഴുവൻ മാധ്യമപ്രവർത്തകരും വാർത്ത റിപ്പോർട്ട് ചെയ്യുന്നത് അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. സമരസമിതി പ്രവർത്തകരെയും ലത്തീൻ അതിരൂപതയെയും മാധ്യമപ്രവർത്തകർ സംഭവത്തിലുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ