തിരുവനന്തപുരം: വിഴിഞ്ഞം സമരം സെപ്തംബർ നാലാം തിയതി വരെ നീട്ടാൻ തീരുമാനം. ഈ മാസം 30 വരെ സമരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സമരം വീണ്ടും ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച സർക്കുലറിലാണ് സമരം നീട്ടാനുള്ള തീരുമാനം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഴിഞ്ഞം സമരം നിലനിൽപ്പിനുള്ള സമരമെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലറിൽ പറുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയുടെ സർക്കുലർ അതിരൂപതയുടെ കീഴിലുളള പള്ളികളിൽ വായിച്ചു. പ്രധാന ആവശ്യങ്ങളിൽ സർക്കാർ തീരുമാനം എടുക്കാൻ മടിക്കുന്നു. വിഴിഞ്ഞത്തെ ജനങ്ങളെ സർക്കാർ വിശ്വാസത്തിലെടുത്തില്ല. കടൽ തീരത്ത് ജീവിക്കാനും മത്സ്യബന്ധനത്തിനുമുള്ള അവകാശം ഭരണഘടനാപരം ആണ്. സമരവുമായി മുന്നോട്ട് പോകും. വിഭജിക്കാനും പിന്തിരിപ്പിക്കാനും ഉള്ള ശ്രമങ്ങളിൽ വീഴരുതെന്നും സർക്കുലറിൽ പറയുന്നു.




വിഴിഞ്ഞം പദ്ധതിക്കെതിരെ നിയമപരിരക്ഷ തേടും. അതേസമയം, വിഴിഞ്ഞം പദ്ധതിക്കെതിരായ മത്സ്യത്തൊഴിലാളി സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സന്യസ്ത സംഘടനകളുടെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ ഇന്ന് പ്രാർഥനാ ദിനമായി ആചരിക്കുകയാണ്. നാളെ വീണ്ടും കടൽ മാർഗവും കരമാർഗവും വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.