തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ റോഡ് ഉപരോധിക്കുന്നു. വിഴിഞ്ഞം സമരത്തോടുള്ള സർക്കാർ നിലപാടിലും തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങളിലും പ്രതിഷേധിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, പൂവാർ, തുമ്പ, ചാക്ക ഉൾപ്പെടെ ആറിടങ്ങളിലാണ് റോഡ് ഉപരോധം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വള്ളങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് സമരക്കാർ വഴിതടയുന്നത്. ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേൽപാലത്തിലും വലിയ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. റോഡ് ഉപരോധത്തെ തുടർന്ന് സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങൾ ​​ഗതാ​ഗതക്കുരുക്കിൽ കുടുങ്ങി. വിഴിഞ്ഞം ജങ്ഷൻ, മുല്ലൂര്‍ എന്നിവിടങ്ങളില്‍ ഉപരോധസമരം നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. രണ്ടിടങ്ങളിലും മുദ്രാവാക്യം വിളിക്കുന്നതിനും നിരോധനമുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി.


Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.