തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. സംസ്ഥാനത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വർഷങ്ങൾക്ക് ശേഷമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണ പരാജയമായതാണ് വിഴിഞ്ഞം കലാപത്തിന് കാരണം. കലാപകാരികൾക്ക് മുമ്പിൽ കൈകെട്ടി നിൽക്കുന്ന പൊലീസ് കേരളത്തിന് നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിവില്ലെങ്കിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏൽപ്പിക്കാൻ പിണറായി വിജയൻ തയ്യാറാവണം. കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.


ALSO READ : Vizhinjam violence: വിഴിഞ്ഞത്ത് അതീവ ജാഗ്രത; വൻ പൊലീസ് സുരക്ഷ, സ്ഥിതി​ഗതികൾ വിലയിരുത്തി എഡിജിപി എംആർ അജിത്ത്കുമാർ


സമരക്കാരും സർക്കാരിലെ ഒരു വിഭാഗവും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടർ പറ‍ഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.


ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പോലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പികെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.