50 മണിക്കൂർ നീണ്ട പരിശ്രമം; കിണറിൽ അകപ്പെട്ട മഹാരാജിനെ പുറത്തെടുത്തു
Maharaj who got stuck in the well at Vizhiinjam was brought out: മണ്ണ് മാറ്റി 80 അടിയോളം താഴ്ച്ചയിൽ എത്തിയ രക്ഷാ പ്രവർത്തകർ ഇന്നലെ മഹാരാജിന്റെ കൈ കണ്ടത് പ്രതീക്ഷ നല്‍കിയിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ അകപ്പെട്ട മഹാരാജിന്റെ മൃതദേഹം പുറത്തെത്തിച്ചു. നീണ്ട 50 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മഹാരാജിന്റെ ശരീരം പുറത്തെടുക്കാനായത്. ആലപ്പുഴയിൽ നിന്ന് എത്തിയ 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും ഇത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താറുള്ള കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും മഹാരാജിനെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കുചേർന്നു. മണ്ണിടിച്ചിലും നീരൊഴുക്കും പ്രതിരോധിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലോഹനിർമിത വളയങ്ങളിൽ ഒരെണ്ണം ഇറക്കിയെങ്കിലും അതിനടിയിലൂടെ വീണ്ടും മണ്ണിടിച്ചിലും നീരൊഴുക്കും ഉണ്ടായതോടെ സംഘാംഗങ്ങൾ ആ മാർഗം ഉപേക്ഷിച്ച് തിരികെക്കയറി.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ വിദഗ്ധനും അഗ്നിരക്ഷാ സേനയുടെ ടാസ്ക് ഫോഴ്സും കിണറ്റിലിറങ്ങി പരിശോധിച്ചു. കുറച്ച് അടികൾ കൂടെ പിന്നിട്ടാൽ മഹാരാജന്റെ അടുക്കലെത്താമെന്നു കണ്ടെത്തിയെങ്കിലും വീണ്ടും മണ്ണിടിയുമെന്ന സാഹചര്യം കണക്കിലെടുത്ത് തിരികെ കയറുകയായിരുന്നു. വൈകിട്ട്, കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയർ കണ്ടെത്തിയിരുന്നു. കയർ മുകളിലേക്ക് വലിച്ചുകയറ്റുന്നതിനോടൊപ്പം മഹാരാജനെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ ഉദിച്ചതോടെ ചെയിൻപുള്ളി എന്ന ഉപകരണവും കപ്പിയും കയറുകളും ഉപയോഗിച്ചു നൂറുകണക്കിനു പേർ കരയിൽ നിന്നു വലിച്ച് മണ്ണിനടിയിൽ കിടക്കുന്ന പമ്പ് ഇളക്കാൻ ശ്രമം നടത്തിയെങ്കിലും
ALSO READ: അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാൻ സമരത്തിനൊരുങ്ങി ഫാൻസ്; തടഞ്ഞ് നാട്ടുകാർ
അതും ഫലം കണ്ടില്ല. തുടർന്നാണ് വിദഗ്ധ സംഘത്തെ എത്തിക്കാൻ തീരുമാനമായത്.മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിൽ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...