കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ  മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റിൽ. വിവാഹ സമയത്ത് റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസെടുത്തത്. അതേസമയം റിഫയുടെ മരണത്തിൽ മെഹ്‌നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്‍നാസും വിവാഹിതരായത്. മെഹ്‍നാസ് കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പർദ കമ്പനിയിൽ ജോലി ലഭിച്ചിരുന്നു


ഈ വർഷം മാർച്ച്‌ ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ്  ആദ്യം ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.


നാട്ടിലെത്തിച്ച മെഹ്‍നുവിന്‍റെ മൃതദേഹം ഉടൻ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, മെഹ്‍‍നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.