തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) ആരോപണം സത്യമെന്ന് കാണിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയുടെ വെളിപ്പെടുത്തൽ. മിക്ക ജില്ലകളിലും ഇരട്ട വോട്ട്  നടന്നെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പരാതിയുടെ സത്യാവസ്ഥ പരിശോധിക്കാൻ പ്രാഥമിക പരിശോധന നടത്താൻ നേരത്തെ തന്നെ  തിരഞ്ഞെടുപ്പ് കമ്മീഷണർ ഉത്തരവിട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരട്ടവോട്ട് (Voting) എന്നത് സംസ്ഥാനത്ത് ആദ്യമായല്ലെന്നും കാലങ്ങളായി ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.എൽ. ഒമാരുടെ പരിശോധന കൃത്യമല്ലാത്തതാണ് ഇത് വർധിക്കാൻ കാരണമായത്. ഉത്തരേന്ത്യയിലടക്കം സംസ്ഥാനത്തിന് പുറത്തും ഇത്തരം നിരവധി പ്രശ്നങ്ങളുണ്ട്.


ALSO READ: Kerala Assembly Election 2021: കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി പാർട്ടിയിൽ നിന്ന് രാജി വെച്ചു


അതേസമയം തവനൂരില്‍ ചൂണ്ടിക്കാട്ടിയ പരാതികളില്‍ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700 ഉം, കാസര്‍കോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം മുന്നോട്ട് പോവുമെന്നു ടിക്കറാം മീണ  മാധ്യമങ്ങളോട് അറിയിച്ചു.


വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ഒൻപത് ലക്ഷം പേരുടെ അപേക്ഷയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് (Election Commission) ലഭിച്ചത്. ഇത് ജനുവരി 20-ന് ശേഷം കിട്ടിയ കണക്കുകളാണ്. കോവിഡ് മൂലം ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് വീടുകളിലെത്താൻ പറ്റിയിട്ടില്ല.  ഇത് മൂലമാണ് പ്രശ്നം ഗരുതരമായി മാറിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ സോഫ്റ്റുവെയർ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി.


ALSO READ: വനിതാ കമ്മീഷൻ എന്തു ചെയ്തു? കെട്ടിക്കിടക്കുന്നത് 11000-ൽ അധികം കേസുകൾ, ശമ്പളവും ആനുകൂല്യവും വാങ്ങിയത് രണ്ട് കോടിക്ക് മുകളിൽ


കാസര്‍കോട് മാത്രം ഒരു വോട്ടര്‍ക്ക് അഞ്ച് കാര്‍ഡാണ് ലഭിച്ചത്. അതില്‍ തന്നെ നാലു കാര്‍ഡുകള്‍ നശിപ്പിച്ചു. കാര്‍ഡുകള്‍ നല്‍കിയ അസി. ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യഥാര്‍ഥ വോട്ടര്‍മാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ, കൂത്തുപറമ്പ്, കൽപ്പറ്റ, തവനൂർ, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പൻചോല, വൈക്കം, അടൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ്  കമ്മീഷന് പരാതി നൽകിയത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക