Trivandrum: വി.എസ് അച്യുതാനന്ദനെ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദവും,കിഡ്നി സംബന്ധമായ പ്രശ്നങ്ങളും നിലവിലുണ്ട്. ഐ.സിയുവിലാണ് വി.എസുള്ളത്. ഇന്നലെയാണ് വി.എസിനെ പട്ടത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മകൻ അരുൺകുമാറാണ് വി.എസ് ആശുപത്രിയിലാണെന്നത് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. കൂടെ എസ്.യു.ടി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനുമുണ്ട്.അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ്,ഡിസെലെക്ട്രോലെമിയ എന്നിവയാണ് നിലവിൽ വി.എസിൻറെ അസുഖങ്ങളായി ബുള്ളറ്റിനിൽ പറയുന്നത്.


വി.എസിന് നിലവിൽ 98 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പല പരിപാടികളിൽ നിന്നും വി.എസ് ഒഴിവായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.