സിപിഎമ്മിന്‍റെ സമര യൗവ്വനമായ വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക് കടക്കുകയാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നേതാവിന്റെ 99ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. നേരിയ പക്ഷാഘാതത്തിന്റെ പ്രശ്‍നങ്ങളും ആരോഗ്യ വിദഗ്ദ്ധരുടെ കർശന നിയന്ത്രണങ്ങളും ഉള്ളതിനാൽ കുടുംബത്തോടൊപ്പം മാത്രമാണ് വിഎസ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. ആരോഗ്യ പ്രശ്‍നങ്ങൾ മൂലം വിഎസ് പൊതുജീവിതത്തിൽ നിന്നും  രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും ഒഴിഞ്ഞിട്ട് 3 വർഷങ്ങളായി. നിലവിൽ  തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിൻറെ ആരോഗ്യ പ്രശ്‍നങ്ങൾ കണക്കിലെടുത്ത് കാര്യമായ പിറന്നാൾ ആഘോഷങ്ങൾ ഒന്നും താനെ ഇത്തവണയില്ല. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ വിഎസ് അച്ചുതാനന്ദൻ ഇപ്പോൾ നേരിടുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു.


ALSO READ: Kodiyeri Balakrishnan: 'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി'- വിഎ അരുൺകുമാറിന്റെ കുറിപ്പ്


അദ്ദേഹം അവസാനമായി നിർവഹിച്ച ഔദ്യോഗിക പദവി ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷന്റെതാണ്. 90 വയസ്സ് വരെയും  ദിനംപ്രതി യോഗ, അഞ്ചു മണിക്കൂർ നടത്തം എന്നിവയൊക്കെ അദ്ദേഹം ശീലമാക്കിയിരുന്നു. ഇതായിരുന്നു അദ്ദേഹത്തിൻറെ ആരോഗ്യത്തിന്റെ രഹസ്യവും. എന്നാൽ അസുഖ ബാധിതനായതോടെ ഇതും നിർത്തേണ്ടി വരികെയായിരുന്നു. അദ്ദേഹത്തിന് അണുബാധ ഒഴിവാക്കാൻ അദ്ദേഹത്തിൻറെ ഡോക്ടർമാർ സന്ദർശകർ കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ഭാര്യ വസുമതി മകൻ, മകൾ, മരുമക്കൾ, ചെറുമക്കൾ എന്നിവർക്കൊപ്പമാണ് വിഎസ് ഇപ്പോഴുള്ളത്.  2019 ലാണ് ഇദ്ദേഹം അവസാനമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ വിഎസ് പങ്കെടുത്തിരുന്നു, എന്നാൽ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പൂർണവിശ്രമത്തിലാണ് അദ്ദേഹം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.