ഇന്ത്യയിലെ അതിവേഗം വളരുന്ന സീനിയർ കെയർ ബ്രാൻഡായ വേദാന്ത സീനിയർ ലിവിംഗ് പുണ്യനഗരമായ ഗുരുവായൂരിൽ ഒരു റിട്ടയർമെൻ്റ് കമ്മ്യൂണിറ്റി ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്കേ കവാടത്തിൽ നിന്ന് 400 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വേദാന്ത ലോട്ടസ് എന്ന കമ്മ്യൂണിറ്റിയിൽ ഒരു ബെഡ്‌റൂം, രണ്ടു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റുകളാണ് ഉള്ളത്. ആരോഗ്യകരമായ സസ്യാഹാരം, ഹൗസ് കീപ്പിംഗ്, മെഡിക്കൽ കെയർ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, ഇവൻ്റുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമടങ്ങിയ വേദാന്ത ലോട്ടസ്, വേദാന്ത ടീം പൂർണ്ണമായും പരിപാലിക്കുന്ന റിട്ടയർമെൻ്റ് കമ്മ്യൂണിറ്റിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സമാന ചിന്താഗതിക്കാരായ അയല്പക്കക്കാരെ പ്രതീക്ഷിക്കുന്ന മുതിർന്ന പൗരന്മാർക്ക് അത് വാഗ്ദാനം ചെയ്യുവാൻ വേദാന്ത ലക്ഷ്യമിടുന്നു. അവരുടെ ജീവിതം മാറ്റിമറിക്കാനും ജീവിതാനുഭവം സമ്പന്നമാക്കുവാനും ഇത് സഹായിക്കും. 


ഗുരുവായൂരിലെ വേദാന്ത ലോട്ടസ്, താമസക്കാരുടെ ഇഷ്ടത്തിനനുസൃതമായ സേവനങ്ങൾ പൂർണ്ണതയോടെ കൈകാര്യം ചെയ്യുന്ന വിശാലമായ അപ്പാർട്ട്‌മെൻ്റുകൾ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം വിദഗ്ധരായ ഷെഫുകൾ തയ്യാറാക്കിയ രുചികരമായ വിഭവങ്ങൾ വിളമ്പുന്ന വെജിറ്റേറിയൻ കഫേ, നഴ്‌സും ഫിസിയോതെറാപ്പിസ്റ്റും അടങ്ങുന്ന ഒരു ഇൻ-ഹൗസ് പാരാമെഡിക്കൽ ടീം, 24/7 ലഭ്യമായ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഒരു പ്രത്യേക ഡ്രൈവറെ സജ്ജീകരിച്ചിട്ടുള്ള ഇൻ-ഹൗസ് ആംബുലൻസ് എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു. വിശ്രമത്തിനും സമാധാനപരമായ വായനയ്ക്കുമായി ആക്ടിവിറ്റി റൂമും ലൈബ്രറിയും, ഇൻഡോർ ഗെയിംസ് റൂം, ഇൻഡോർ ജിം എന്നിവയും ഇവിടെയുണ്ട്.


അത് കൂടാതെ, നിങ്ങളുടെ എന്ത് ആവശ്യത്തിനും ഒരു ഡെഡിക്കേറ്റഡ് റസിഡന്റ് മാനേജരും, വീടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക ഹൗസ് കീപ്പിങ് സർവീസസും വേദാന്ത ലോട്ടസ് നൽകുന്നു. വിശാലമായ 1, 2 BHK യൂണിറ്റുകൾ മുതിർന്നവർക്ക് അനുയോജ്യമായ സൗകര്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Also Read: Sitaram Yechuri Demise: സീതാറാമിന്റെ അഭാവം നികാത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവെന്ന് വി.ഡി സതീശൻ


 


റിട്ടയർമെന്റിനു ശേഷം ആളുകൾ സുഖപ്രദവും സമാധാനപൂർണ്ണവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നതിനാൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ റിട്ടയർമെന്റ് കമ്മ്യൂണിറ്റികൾക്കുള്ള ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നത്. ഈ അടുത്തിടെ വന്ന പഠനം പ്രകാരം, 2050-ഓടെ ആഗോള മുതിർന്ന ജനസംഖ്യയുടെ 17% ഇന്ത്യയിൽ ആയിരിക്കും എന്നാണ് പറയുന്നത്. 


വേദാന്ത സീനിയർ ലിവിങ് കഴിഞ്ഞ പത്തുവർഷത്തിൽ അധികമായി റിട്ടയർമെന്റ് കമ്മ്യൂണിറ്റികൾ പണിയുകയും അവിടെ ആവശ്യമുള്ള സർവീസുകൾ നൽകിവരുകയും ചെയ്യുന്ന ഒരു കമ്പനി ആണ്. എല്ലാത്തിനും ഒരേ അളവിലുള്ള പോംവഴികൾ ഒരിക്കലും സാധ്യമല്ല എന്ന് മനസ്സിലാക്കി, ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മനോഹരവും വൈവിധ്യമാർന്നതുമായ കമ്മ്യൂണിറ്റികൾ വേദാന്ത ചെയ്തുവരുന്നു. സ്വസ്ഥതയും സമാധാനവും പ്രധാനം ചെയ്യുന്ന ക്ലാസിക് റിട്ടയർമെന്റ് കമ്മ്യൂണിറ്റികളും, സജീവമായ ജീവിതശൈലി പ്രധാനം ചെയ്യുന്ന ആക്റ്റീവ് റിട്ടയർമെന്റ് കമ്മ്യൂണിറ്റികളും, ഉയർന്ന ആരോഗ്യ സംരക്ഷണം ആവശ്യമുള്ള അസ്സിസ്റ്റഡ് ലിവിങും ഇൻഡിപെൻഡന്റ് ലിവിങും കൂടി ചേർന്ന ഇന്റഗ്രേറ്റഡ് റിട്ടയർമെന്റ് കമ്മ്യൂണിറ്റികളും വേദാന്ത നൽകുന്നു.


നിലവിൽ 7 കമ്മ്യൂണിറ്റികളിലായ് 700-ലധികം കുടുംബങ്ങൾക്ക് തങ്ങളുടെ സേവനം വേദാന്ത സീനിയർ ലിവിങ് നൽകിവരുന്നു. കൂടാതെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6 പുതിയ കമ്മ്യൂണിറ്റികൾ കൂടി ആരംഭിക്കുവാൻ പദ്ധതി ഇടുന്നു. ഗുരുവായൂരിലും റിട്ടയർമെൻ്റ് കമ്മ്യൂണിറ്റികളിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കായ് വേദാന്ത ലോട്ടസിന് നിക്ഷേപക ഓപ്ഷനുകളുമുണ്ട്.


ഗുരുവായൂർ പ്രൊജക്ടിനെ പറ്റി കൂടുതൽ അറിയുവാൻ 8447798333 എന്ന നമ്പറിൽ ബന്ധപ്പെടുക.


Disclaimer: This article is part of IndiaDotCom Pvt Lt’s sponsored feature, a paid publication programme. IDPL claims no editorial involvement and assumes no responsibility or liability for any errors or omissions in the content of the article.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.