കൊച്ചി: വൈറ്റില ബൈപ്പാസിന് സമീപം വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീറും, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ച വാർത്ത ഞെട്ടലോടെയാണ് രാവിലെ കേരളം കേട്ടത്.  ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്ക് മുൻപ് അൻസി തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഏറ്റവും ഹൃദയഭേദകമായി തന്നെ മാറിയത്. ഇറ്റ്സ് ടൈം ടു ഗോ, പോവാൻ സമയമായി എന്നായിരുന്നു അത്.


ALSO READ: Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Ansi Kabeer (@ansi_kabeer)


മുന്നിൽ ഉണ്ടാവുന്നത് എന്താണെന്ന് പോലും അറിയാത്ത വിധമൊരു വാചകങ്ങൾ. വീഡിയോയിൽ എവിടെയോ യാത്രയിലാണെന്നും വ്യക്തമാണ്. പച്ചപ്പുകൾക്കിടയിലൂടെ നടന്നകലുന്ന അൻസിയായിരുന്നു ദൃശ്യങ്ങൾ. നിരവധി ഫോളോവേഴ്സാണ് പോസ്റ്റിന് താഴെ ദുഖം രേഖപ്പെടുത്തിയത്. പലരും വിശ്വസിക്കാനാവാത്ത ഒരു സംഭവത്തിൻറെ സങ്കടം പങ്കുവെച്ചു.


തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ അൻസി 2019ലാണ് മിസ് കേരളയായിരുന്നത്. അഞ്ജന ഷാജൻ 2019ലെ മിസ് കേരള റണ്ണറപ്പാണ്.


ALSO READ: തിരുവനന്തപുരത്ത് 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു


അൻസിയും അഞ്ജനയും അടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേ‍ർക്കും പരിക്കുണ്ട്. ഇതിൽ ഒരാളുടെ നില​ഗുരുതരമായി തുടരുകയാണ്. ഇരുവരെയും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.