Walayar Case: വാളയാര്‍ കേസിൽ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം
Walayar Case: സിബിഐ കുറ്റപത്രത്തിൽ കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
പാലക്കാട്: വാളയാര്‍ കേസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്‌സോ കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറ്റൊരു പ്രതിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. സിബിഐ കുറ്റപത്രത്തിൽ കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കേസില്‍ സിബിഐ കുറ്റപത്രം തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വീണ്ടും കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന ആഗസ്റ്റ് 10 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്.
Also Read: കംഗാരുവിനെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കേരളാ-തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാറിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശേഷം മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...