പത്തനാപുരം: ഒരു ദിവസം 20 തവണ വരെ വൈദ്യുതി മുടങ്ങിയാൽ ജനം എന്തുചെയ്യും? പരാതി പറഞ്ഞിട്ടും ഫലമില്ല. ഒടുവിൽ കെ.എസ്.ഇ.ബി. ജീവനക്കാരെക്കൊണ്ട് നാണയമെണ്ണിച്ച് വാർഡ് അംഗത്തിന്റെ പ്രതിഷേധം. തലവൂർ ഗ്രാമപഞ്ചായത്ത് അംഗം സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാക്കിൽക്കെട്ടി കൊണ്ടുവന്ന 8,000 രൂപയുടെ നാണയത്തുട്ടുകളുമായി വൈദ്യുതി ബിൽ അടച്ചായിരുന്നു പ്രതിഷേധം. രഞ്ജിത് പ്രതിനിധാനം ചെയ്യുന്ന തലവൂർ രണ്ടാലുംമൂട് വാർഡിൽ നിരന്തരമുള്ള വൈദ്യുതിമുടക്കം പതിവാണ്. പട്ടാഴി വൈദ്യുത സെക്ഷൻ പരിധിയിലാണ് പ്രദേശം. പരിഹാരമില്ലാതെ വന്നതോടെയാണ് അറ്റകൈ പ്രയോഗിച്ചത്.


ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴ


വാർഡിലെ ഒൻപത് ഗുണഭോക്താക്കളുടെ വൈദ്യുതി ബിൽ തുകയായ എണ്ണായിരത്തോളം രൂപ നാണയത്തുട്ടുകളാക്കി ചാക്കിൽ ചുമന്നു കൊണ്ടുവന്നാണ് ബിൽ അടയ്ക്കാൻ കെ.എസ്.ഇ. സെ ബി. അധികൃതർക്ക് നൽകിയത്. ബില്ലിങ് സെക്ഷനിലെ ജീവനക്കാർ ആദ്യം പരിഭ്രമിച്ചെങ്കിലും പണം സ്വീകരിച്ചു. ഏറെ സമയമെടുത്താണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപവീതമുള്ള നാണയ തുട്ടുകൾ ജീവനക്കാർ ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തിയത്. 3,250 മുതൽ 950 രൂപ വരെ യുള്ള വിവിധ ബില്ലുകൾ കൂട്ടത്തിലുണ്ടായിരുന്നു.


വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച പകൽ വാർഡ് അംഗം പണച്ചാക്കുമായി എത്തി ജീവനക്കാരെ ഞെട്ടിച്ചത്. വൈദ്യുതി മുടക്കം തുടർന്നാൽ വാർഡിലെ ഭൂരിഭാഗം ഗുണഭോക്താക്കളുടെയും ബില്ലടയ്ക്കാൻ അടുത്ത തവണയും ഇത്തരത്തിൽ നാണയത്തുട്ടുകളുമായി എത്തുമെന്ന് രഞ്ജിത്ത് മുന്നറിയിപ്പു നൽകി. വ്യക്തിപരമായി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാനല്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ഇ.ബി.ക്കുള്ള ഓർമപ്പെടുത്തലാണെന്നും രഞ്ജിത്ത് പറഞ്ഞു.


വേറിട്ട സമര രീതികളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ബി.ജെ.പി പ്രതിനിധിയാണ്. അപകട സാധ്യതയുള്ള നാൽക്കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപി ക്കാൻ തലയിൽ സിഗ്നൽ ലൈറ്റ് ചുമന്നും ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത പഞ്ചായത്ത് ഓഫീസിൽ വീൽചെയറിൽ എത്തിയും രഞ്ജിത്ത് നേരത്തെയും വേറിട്ട സമരങ്ങൾ നടത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.